ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 203 റണ്‍സ് വിജയം; ഷമിക്ക് 5 വിക്കറ്റ്, ജഡേജയ്ക്ക് 4 , രോഹിത് കളിയിലെ താരം
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്‌ക്ക് 203 റണ്‍സ് വിജയം; ഷമിക്ക് 5 വിക്കറ്റ്, ജഡേജയ്‌ക്ക് 4 , രോഹിത് കളിയിലെ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2019, 03:06 pm IST
FacebookTwitterWhatsAppTelegram

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്‌ക്ക് 203 റണ്‍സിന്റെ ഉജ്ജ്വല ജയം. രണ്ടാം ഇന്നിംഗ്സില്‍ 395 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ സന്ദര്‍ശകരെ ഷമിയും ജഡേജയും ചേര്‍ന്ന് എറിഞ്ഞിട്ടു. 10.5 ഓവര്‍ മാത്രം എറിഞ്ഞ് 5 വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയാണ് ദക്ഷിണാഫ്രിക്കയുടെ അവിശ്വസനീയ തകര്‍ച്ചയ്‌ക്ക കാരണമായത്. 4 വിക്കറ്റു വീഴ്‌ത്തിയ ജഡേജ ഷമിക്ക് ഉജ്ജ്വല പിന്തുണയാണ് നല്‍കിയത്. ദക്ഷിണാഫ്രിക്കയ്‌ക്ക വേണ്ടി വാലറ്റത്ത് മികച്ച ചെറുത്തുനില്‍പ്പോടെ അര്‍ദ്ധ സെഞ്ച്വറി നേടിയ ഫിഡറ്റും(56) അവസാന നിമിഷം വരെ പുറത്താകാതെ നിന്ന മുത്തുസ്വാമിയുമാണ്(49) ബാറ്റിംഗില്‍ തിളങ്ങിയത്. രണ്ട് ഇന്നിംഗ്സുകളിലും സെഞ്ച്വറി നേടിയ രോഹിത് ശര്‍മ്മയാണ് കളിയിലെ താരം.

അഞ്ചാമത്തെയും അവസാനത്തേതുമായ ദിനത്തില്‍ ഒരു വിക്കറ്റിന് 11 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് തുടങ്ങിയ ദക്ഷിണാഫ്രിക്ക ചായക്ക് മുന്നേ എല്ലാവരും പുറത്തായി. ആദ്യ ഇന്നിംഗ്സില്‍ തിളങ്ങാതിരുന്ന മുഹമ്മദ് ഷമി മധ്യനിരയെ എറിഞ്ഞിട്ടതോടെയാണ് സന്ദര്‍ശകരുടെ പ്രതീക്ഷകള്‍ക്ക് വിരാമമിട്ടത്. എന്നാല്‍ രാവിലെ വിക്കറ്റ് വേട്ടയ്‌ക്ക് തുടക്കമിട്ടത് അശ്വിനായിരുന്നു. 10 റണ്‍സെടുത്ത ബ്രൂയിനായിരുന്നു ഇര. തുടര്‍ന്ന് ബാവുമ(0) ആദ്യ ഇന്നിംഗ്സില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ഡ്യൂപ്ലസിസ്(13)മറ്റൊരു സെഞ്ച്വറിയുടെ അവകാശിയായ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ് മാന്‍ ഡീ കോക്(0) എന്നിവരെ ഒന്നിനുപുറകേ ഒന്നായി വീഴ്‌ത്തിയ ഷമി ഇന്ത്യയ്‌ക്ക് ജയസൂചന നല്‍കി.

മര്‍ക്കറാമിനെ(39) മടക്കിയ ജഡേജ വാലറ്റത്തെ ഫിലാന്ററേയും മഹാരാജിനേയും ‘സംപൂജ്യ’ രാക്കിയതോടെ പ്രോട്ടിയാസ് പരാജയം മണത്തു. എന്നാല്‍ 70 ന് 8 എന്ന നിലയില്‍ തകര്‍ന്ന സന്ദര്‍ശകര്‍ക്ക് സമനില പ്രതീക്ഷനല്‍കിക്കൊണ്ട് മുത്തുസ്വാമിയും(49) ഫീഡിറ്റും(56) ചേര്‍ന്ന 91 റണ്‍സിന്റെ കൂട്ടുകെട്ട് വീരോചിത പോരാട്ടമാണ് നടത്തിയത്. ഫീഡിറ്റിനെ ഷമി മടക്കിയിട്ടും റബാഡ(18)മുത്തുസ്വാമിക്കൊപ്പം 30 റണ്‍സ് ചേര്‍ത്തു.

ഷമിയുടെ അഞ്ചാമത്തെ ഇരയായി റബാഡ വീണതോടെ ആദ്യ ടെസ്റ്റ് ഇന്ത്യക്ക് സ്വന്തമായി. ആദ്യ ദിനം സ്പിന്നിനെ പിന്തുണച്ച പിച്ചിന്റെ സമ്മിശ്രസ്വഭാവം ഷമിയുടെ പന്തുകള്‍ക്ക് അവിശ്വസനീയമായ വേഗതയാണ് നല്‍കിയത്. ഷമി നേടിയ അഞ്ച് വിക്കറ്റുകളില്‍ നാലും ക്ലീന്‍ ബൗള്‍ഡായിരുന്നു എന്നത് കൃത്യതയുടെ മികച്ച ഉദാഹരണമായി.

Share448TweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

Latest News

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies