ലണ്ടന്‍: പ്രശസ്തരായ ക്രിക്കറ്റ് താരങ്ങള്‍ പലരും ഫുട്ബോളിന്റെയും ടെന്നീസിന്റെയും കടുത്ത ആരാധകരാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഒരു മത്സരത്തേക്കാള്‍ ഇപ്പോള്‍ ചര്‍ച്ച രണ്ട് ലോകതാരങ്ങളുടെ ട്വീറ്റാണ്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ന്യൂകാസിലിനോട് ഒറ്റ ഗോളിന് തോറ്റതില്‍ ടീമിനെ ആശ്വസിപ്പിച്ചായിരുന്നു യുവിയുടെ ട്വീറ്റ്. എല്ലാ സമയവും കടുപ്പമേറിയതായിരിക്കില്ല.കരുത്തന്മാര് തെളിയിക്കു. എന്നായിരുന്നു ട്വീറ്റ്.
അതാ വരുന്നു എവിടെ നിന്നോ ഒരു മറുപടി.എഴുതിയത് കടുത്ത ചെല്‍സി ആരാധകനായ മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കെവിന് പീറ്റേഴ്സണ്.’ മാഞ്ചസ്റ്ററിലൊരു കരുത്തരുമില്ല. എന്നാണ് ട്വിറ്ററിലെ കമന്റ്.
ന്യൂകാസിലുമായി ഒറ്റ പോയിന്റ്് വ്യത്യസത്തിലാണ് യുണൈറ്റഡ്.മാത്യൂ ലോംഗിന്റെ മികച്ചഗോളിലായിരുന്നു മാഞ്ചസ്റ്റര്‍ തോറ്റത്.വേണ്ടപോലെ കളിക്കാത്ത മാഞ്ചസ്റ്ററിന്റെ പ്രകടനത്തില്‍ നിരാശപൂണ്ടിരിക്കുന്ന ആരാധകര്‍് ക്രിക്കറ്റ് താരങ്ങളുടെ ട്വീറ്റ്് കണ്ടിട്ട്, ഈ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഈ വീട്ടിലെന്താ കാര്യം എന്ന് ചോദിക്കുകയാണ്.