മ്യൂണിച്ച്: ജര്‍മന്‍ സ്ട്രൈക്കര്‍ തോമസ് മുള്ളര്‍ ബയേണ്‍ മ്യൂണിച്ച് വിടാനൊരുങ്ങുന്നു. പരിശീലകന് നിക്കോ കൊവാക്കുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ജനുവരിയില്‍ താരം ബയേണ്‍ വിടുമെന്നാണ് സൂചന. ജര്‍മന്‍ മാദ്ധ്യമങ്ങളാണ് മുള്ളറുടെ ക്ലബ് മാറ്റത്തിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.
ബാഴ്സലോണയില്‍ നിന്നും കരാര്‍ അടിസ്ഥാനത്തില്‍ ഫിലിപ്പ് കുടീഞ്ഞോ മ്യൂണിച്ചില്‍ എത്തിയതോടെ മുള്ളറുടെ സ്ഥാനത്തിന് കോട്ടം തട്ടിയിരുന്നു. കുടീഞ്ഞോക്ക് ബാഴ്സലോണ ജഴ്സിയില്‍ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ച്ചവെക്കാന്‍ സാധിച്ചിരുന്നില്ലെങ്കിലും ബയേണില്‍ താരം മികച്ച ഫോമിലാണെന്നതാണ് ടീമില്‍ മുള്ളറിന്റെ സ്ഥാനത്തിന് ഭീഷണിയാകുന്നത്. പലപ്പോഴും പകരക്കാരനായാണ് മുള്ളറിനെ കൊവാക്ക് പലപ്പോഴും കളത്തിലിറക്കിയത്. ഇതില്‍ മുള്ളര്‍ അതൃപ്തനാണെന്നാണ് റിപ്പോര്‍ട്ട്.
ബയേണ്‍ മ്യൂണിച്ച് വിടുന്നതോടെ താരം പ്രീമിയര്‍ ലീഗിലേക്ക് ചേക്കേറാനാവും കൂടുതല്‍ ശ്രമിക്കുകയെന്നാണ് വിവരം. ബയേണ്‍ വിടാന്‍ മുള്ളര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതോടെ പല വമ്പന്‍ ക്ലബ്ബുകളും താരത്തിനായി രംഗത്തെത്തിയിട്ടുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലിവര്‍പൂള്‍, ടോട്ടനം എന്നിവാണ് മുള്ളറിനെ കാത്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.