കൊച്ചി: റെയില്‍വേയുടെ അതിവേഗപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് പിറവം മുളക്കുളം നിവാസികള്‍ സമരംതുടങ്ങി. തിരുവനന്തപുരം-കാസര്‍ഗോഡ് സെമി ഹൈസ്പീഡ് റെയില്‍പാതയ്ക്ക് സ്ഥലമെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് സമരം ആരംഭിച്ചിരിക്കുന്നത്.
റെയില്‍വേക്കായി ഏറ്റെടുക്കാനുദ്ദേശിക്കുന്ന സ്ഥലം അളന്ന് അടയാളപ്പെടുത്തല്‍ ആരംഭിച്ചതോടെയാണ് ആശങ്കയുണ്ടായിരിക്കുന്നത്. അറുപ്പത്താറായിരം കോടിരൂപ ചിലവിലാണ് നിര്‍മ്മാണം. 2024ഓടെ പാതനിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് റെയില്‍വേയുടെ തീരുമാനം.532 കിലോമീറ്ററോളം ദൂരമുള്ള പാതയുടെ നിര്‍മ്മാണം കേരള റെയില്‍ ഡവലപ്പ്മെന്റ് കോര്‍പ്പറേഷനാണ് നടത്തുന്നത്.
25 മീറ്റര്‍ വീതിയില്‍ സ്ഥലമേറ്റെടുത്താണ് പാത നിര്‍മ്മാണം നടത്തുന്നത്.അതിനാല്‍തന്നെ ഉദ്ദേശിച്ചത്ില്കൂടുതല് സ്ഥലവും ചിലരുടെ വീടുകളും പോകുമെന്ന ആശങ്കയിലാണ് സ്ഥലവാസികള്‍.എന്നാല്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള ലിഡാര്‍ സര്വ്വേക്കായിട്ടാണ് അടയാളമിട്ടിരിക്കുന്നതെന്ന് റെയില്‍വേ അറിയിച്ചു.അലൈന്മെന്റ് പിന്നീട് തീരുമാനിക്കുമെന്നും സംസ്ഥാനമൊട്ടാകെ 2000 വീടുകള്മാത്രമേ പൊളിക്കേണ്ടിവരികയുള്ളുവെന്നുമാണ് കെആര്‍ഡിസി അറിയിച്ചു.