തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശബരിമല വിഷയം താന്‍ ഉന്നയിക്കില്ലെന്ന് സുരേഷ് ഗോപി. ശബരിമല വിഷയത്തില്‍ ചെയ്യേണ്ടത് എന്താണെന്ന് കേന്ദ്രസര്‍ക്കാരിന് നന്നായി അറിയാം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് പോലെ സര്‍ജിക്കല്‍ സ്ട്രൈക്കായിരിക്കും ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ താന്‍ പറഞ്ഞ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ആള്‍കൂട്ട ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ തന്റെ നേതാവും അദ്ദേഹത്തോടൊപ്പം നില്ക്കുന്ന സംഘവും അത് എതിര്‍ത്തിട്ടുണ്ടെന്നും ഒരാളെയും പിന്തുണക്കില്ലെന്ന് പരസ്യമായി തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തരേന്ത്യയില്‍ നടക്കുന്ന ആള്‍കൂട്ട ആക്രമണങ്ങളെ പ്രധാനമന്ത്രി തന്നെ തള്ളിപ്പറഞ്ഞതാണ്. എന്നാല്‍ കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ തള്ളിക്കളയാന്‍ ഇവിടുത്തെ രാഷ്ട്രീയ നേതാക്കള്‍ തയ്യാറാണോയെന്നും അദ്ദേഹം ചോദിച്ചു.
അടൂര്‍ ഗോപാലകൃഷ്ണന് അദ്ദേഹത്തിന്റേതായ പക്ഷമുണ്ട്. അത് അനുസരിച്ചാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. അദ്ദേഹത്തിന്റെ അവകാശത്തെ താന്‍ ചോദ്യം ചെയ്യില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. തനിക്ക് തന്റേതായ പക്ഷമുണ്ട്. എന്നാല്‍ താന്‍ ജനദ്രോഹപരമായ പക്ഷത്ത് നില്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.