കുവൈറ്റ് സിറ്റി : കുവൈത്തിലെ കാസറഗോഡ് ജില്ലക്കാരുടെ പൊതു വേദിയായ കാസര്‍ഗോഡ് ജില്ലാ അസോസിയേഷന് വഫ്ര റിസോര്‍ട്ടില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. വ്യാഴാഴ്ച രാത്രി ഒന്‍പതു മണിയോടെ ആരംഭിച്ച സംഗമം ഒരു രാത്രിയും വെള്ളിയാഴ്ച വൈകുന്നേരമാണ് അവസാനിച്ചത്. സംഗമത്തിന്റെ ഉത്ഘാടന ചടങ്ങില്‍ പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ റഫീഖ് ഒളവറ സ്വാഗതം പറയുകയും ജനറല്‍ സെക്രട്ടറി സലാം കളനാട് അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. പ്രസിഡന്റ് സത്താര്‍ കുന്നില്‍ സംഗമം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കാസറഗോഡ് ജില്ലക്കാരായ വര്‍ക്കിംഗ് പ്രസിഡണ്ട് ഹമീദ് മധൂര്‍ കോഡിനേറ്റര്‍ അഷറഫ് തൃക്കരിപ്പൂര്‍, ട്രഷര്‍ രാമകൃഷ്ണന്, ഓര്‍ഗനൈസിംഗ് സെക്രട്ടറി നളിനാക്ഷന് ഒളവറ, ഇബ്രാഹിം കുന്നില്‍, അലി മാണിക്കോത്ത് തുടങ്ങിയവര്‍ സംസാരിച്ചു. പിക്നിക് കമ്മിറ്റി അംഗങ്ങളായ കബീര്‍ മഞ്ഞംപാറ, ഹസ്സന് ബല്ല, ധനഞ്ജയന്, സമദ് കൊട്ടോടി, അസ്ഹര്‍ കുമ്പള , കേന്ദ്ര കമ്മിറ്റി ഭാരവാഹികള്‍ നേതൃത്വം നല്കി, വിവിധ കലാപരിപാടികളും അരങ്ങേറി.