കുവൈറ്റ് സിറ്റി : ബിഡികെ കുവൈത്ത് ചാപ്റ്റര്‍, കലിക ശാസ്ത്രസാഹിത്യ കൂട്ടായ്മയുടെ പങ്കാളിത്തത്തോടെ ജാബ്രിയ സെന്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് നിമിഷ് കാവാലം, രാജന് തോട്ടത്തില്‍, മനോജ് മാവേലിക്കര, മുരളി എസ്. പണിക്കര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മുനീര്‍ പിസി സ്വാഗതവും, ബഷീര്‍ ചെറുവാടി നന്ദിയും പറഞ്ഞു. രഞ്ജിത് മാസ്റ്റര്‍, വിനോദ്, രജീഷ് ലാല്‍, അരുണ്‍ കുമാര്‍, രാജേഷ് ആര്. ജെ, മന്‍സൂര്‍ അലി, ഷാഫി, ശ്രീശങ്കര്‍, ബാസിത്, ഷഫീഖ്, സതീഷ് ഗോവിന്ദ്, അരുണ്‍ വിജയന്, ആഷിഷ് ടി. ജോണ്‍, രമേശന് ടി. എം, രാഗി, ധന്യ ജയകൃഷ്ണന്, അനിതാ അനില്‍ എന്നിവര്‍ നേതൃത്വം നല്കി.
ബിഡികെ കുവൈത്തിന്റെ പ്രതിമാസ രക്തദാനപരിപാടികളുടെ ഭാഗമായുള്ള അടുത്ത ക്യാമ്പുകള്‍ യഥാക്രമം, നവംബര്‍ 1, ഡിസംബര്‍ 6 തീയതികളില്‍ ഉച്ചക്ക് ശേഷം 2 മുതല്‍ വൈകുന്നേരം 6 വരെ ജാബ്രിയ ബ്ലഡ്ബാങ്കില്‍ വച്ച് നടക്കും.