കുവൈറ്റ് സിറ്റി : കുവൈറ്റില്‍ റനെഗേഡ്സ് ഡാന്‍സ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. സാല്മിയയില് നടന്ന ആഘോഷപരിപാടിയില്‍ തിരുവാതിരകളിക്കൊപ്പം സൂമ്പ സിനിമാറ്റിക് ഡാന്‍സ് തുടങ്ങിയ കലാപരിപാടികളും അരങ്ങേറി. ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പൂക്കളമത്സരത്തില് ഒന്നാം സ്ഥാനം അബ്ബാസിയ ടീം കരസ്ഥമാക്കി. സൂമ്പ, യോഗ, സിനിമാറ്റിക് ഡാന്‍സ്, എന്നിവയിലൂടെ ഫിറ്റ്നസ് അടിസ്ഥാനമാക്കി പ്രവര്‍ത്തിച്ചുവരുന്ന റനെഗേഡ്സ് ഡാന്‍സ് അക്കാദമിയുടെ അമരക്കാരന് സിന് നാഷാദാണ്. സാല്‍മിയ, മംഗഫ്, അബ്ബാസിയ എന്നീ ഏരിയകളില്‍ നിന്നുമുള്ള അംഗങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍ വിഭവ സമൃദ്ധമായ ഓണസദ്യയും നടന്നു.