വിജയങ്ങളില്‍ സെഞ്ച്വറി; അപൂര്‍വ്വ നേട്ടം സ്വന്തമാക്കി മിതാലി രാജ്
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

വിജയങ്ങളില്‍ സെഞ്ച്വറി; അപൂര്‍വ്വ നേട്ടം സ്വന്തമാക്കി മിതാലി രാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2019, 11:11 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം മിതാലി രാജിന് അഭിമാന നേട്ടം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ വിജയിച്ചതോടെ ക്യാപ്റ്റനെന്ന നിലയില്‍ 100 വിജയങ്ങളെന്ന റെക്കോര്‍ഡാണ് മിതാലി സ്വന്തമാക്കിയിരിക്കുന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന ഇന്ത്യയുടെ ആദ്യ വനിതാ ക്യാപ്റ്റനും ലോകത്തെ രണ്ടാമത്തെ താരവുമായി മിതാലി.

അടുത്തിടെ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 20 വര്‍ഷം പിന്നിട്ട ആദ്യ വനിതാ താരമായി മിതാലി രാജ് മാറിയിരുന്നു. 1999 ജൂണ്‍ 26ന് അയര്‍ലന്‍ഡിനെതിരെ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച താരം നിലവില്‍ 50 ഓവര്‍ ഫോര്‍മാറ്റില്‍ 20 വര്‍ഷവും 105 ദിവസവും പൂര്‍ത്തിയാക്കി കഴിഞ്ഞു. വനിത ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ (204) കളിച്ച താരവും മിതാലിയാണ്. 51.38 ശരാശരിയില്‍ 6731 റണ്‍സാണ് മിതാലിയുടെ സമ്പാദ്യം. ഇംഗ്ലണ്ടിന്റെ ഷാര്‍ലറ്റ് എഡ്വേര്‍ഡ്‌സ് (191), ജുലാന്‍ ഗോസ്വാമി (178), ഓസ്ട്രേലിയയുടെ അലക്‌സ് ബ്ലാക്ക്വെല്‍ (144) എന്നിവരാണ് മിതാലിക്ക് പിന്നിലുള്ളത്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയ നാലാമത്തെ ക്രിക്കറ്റ് താരവും ആദ്യ വനിതാ ക്രിക്കറ്ററും മിതാലി തന്നെയാണ്. നിലവില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സനത് ജയസൂര്യ, ജാവേദ് മിയാന്‍ദാദ് എന്നിവരാണ് മിതാലി രാജിനു മുന്നിലുള്ളത്.

💯and counting….

The joy of victory is much sweeter today as @M_Raj03 completes 100th win as #TeamIndia captain. She is only the second captain to have 100 wins in women's cricket. 👏🏾👏🏾 pic.twitter.com/H5MXKLvPVv

— BCCI Women (@BCCIWomen) October 14, 2019

2021ല്‍ ന്യൂസിലന്‍ഡില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി മിതാലി ട്വന്റി20 ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു. 2006ലാണ് മിതാലി രാജ് ട്വന്റി20യില്‍ അരങ്ങേറ്റം കുറിക്കുന്നത്. 89 മത്സരങ്ങള്‍ കളിച്ച താരം 37.52 ശരാശരിയില്‍ 2,364 റണ്‍സ് നേടിയിട്ടുണ്ട്. 17 അര്‍ദ്ധ സെഞ്ച്വറികളും താരം നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മലേഷ്യക്കെതിരെ ഏഷ്യാ കപ്പില്‍ പുറത്താകാതെ നേടിയ 97 റണ്‍സാണ് മിതാലിയുടെ ട്വന്റി20യിലെ ഉയര്‍ന്ന സ്‌കോര്‍.

Share463
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

Latest News

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies