കൊച്ചി: റെക്കോര്‍ഡ് വരുമാനത്തോടെ ഫെഡറല്‍ ബാങ്ക് കുതിക്കുന്നു. സെപ്റ്റംബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം 416.70 കോടി രൂപയാണ് ഫെഡറല്‍ ബാങ്കിന്റെ അറ്റാദായം. ബാങ്കിന്റെ വരുമാനത്തില്‍ 56.63 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
ത്രൈമാസത്തില്‍ 718.80 കോടി രൂപയാണ് ബാങ്കിന്റെ പ്രവര്‍ത്തന ലാഭം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 3087.81 കോടി രൂപയായിരുന്നു ബാങ്കിന്റെ വരുമാനമെങ്കില്‍ 3675.15 കോടി രൂപയാണ് ഇപ്പോഴത്തെ വരുമാനം. 19.02 ശതമാനം വര്‍ധനയാണ് വരുമാനത്തിലുണ്ടായിരിക്കുന്നത്.
ബാങ്കിന്റെ ആകെ ബിസിനസ് 255439.74 കോടി രൂപയിലെത്തിയപ്പോള് വായ്പ 115893.21 കോടി രൂപയിലും നിക്ഷേപം 139546.52 കോടി രൂപയിലും എത്തിയിട്ടുണ്ട്. വായ്പയില്‍ 15 ശതമാനവും നിക്ഷേപത്തില്‍ 18 ശതമാനം വളര്‍ച്ചയുമാണ് രേഖപ്പെടുത്തിയത്.