ലണ്ടന്‍: ഇംഗ്ലീഷ് പ്രീമീയര്‍ ലീഗില്‍ ആരാധകരുടെ ചങ്കിടിപ്പുകളായ ടീമുകളിന്ന് ഏറ്റുമുട്ടുന്നു.നിലവിലെ മുന്‍നിരക്കാരായ ലിവര്‍പൂള്‍ മുന്‍ ചാമ്പ്യന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നേരിടും.യുണൈറ്റഡിന്റെ സ്വന്തം തട്ടകമായ ഓള്‍ഡ് ട്രാഫോഡിലാണ് മത്സരം നടക്കുന്നത്.
ഇതുവരെ ഈ സീസണില്‍ അപരാജിതരായാണ് ലിവര്‍പൂള്‍ ഇറങ്ങുന്നത്.മികച്ച കായികക്ഷമത അവരെ അവസാന നിമിഷത്തിലും ജയം പിടിച്ചുവാങ്ങാന്‍ കരുത്തുറ്റവരാക്കിയിരിക്കുന്നു.എട്ട് കളികളിലായി ലിവര്‍പൂള്‍ 24 പോയിന്റുകള്‍ നേടിക്കഴിഞ്ഞു.
പരിക്കുകളാണ് മറുവശത്ത് മാന്‍യൂവിനെ അലട്ടുന്നത്.ഗോളി ഡേവിഡ് ഡി ഹിയയും മികച്ച മധ്യനിര അക്രമകാരിയായ ഫ്രാന്‍സിന്റെ പോള്‍ പോഗ്ബയുടെ പരിക്കുമാണ് മാഞ്ചസ്റ്ററിന്റെ വീര്യം കുറയ്‌ക്കുന്നത്.















