കരിയറില്‍ 1500 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി റോജര്‍ ഫെഡറര്‍
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കരിയറില്‍ 1500 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി റോജര്‍ ഫെഡറര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2019, 07:59 am IST
Facebook
Twitter
WhatsAppTelegram

ബാസല്‍: കരിയറില്‍ 1500 മത്സരങ്ങളെന്ന ചരിത്ര നേട്ടം സ്വന്തമാക്കി ടെന്നീസ് ഇതിഹാസം റോഡര്‍ ഫെഡറര്‍. സ്വിസ് ഇന്‍ഡോറില്‍ പുരുഷ സിംഗിള്‍സിന്റെ ആദ്യ റൗണ്ടില്‍ ജര്‍മ്മന്‍ താരം പീറ്റര്‍ ഗോജോവിസ്‌കിനെ പരാജയപ്പെടുത്തിയാണ് ഫെഡറര്‍ ചരിത്ര നേട്ടം ആഘോഷിച്ചത്. ബാസലിലെ ഫെഡററുടെ തുടര്‍ച്ചയായ 21ാം വിജയമാണിത്.

നേരിട്ടുള്ള സെറ്റുകള്‍ക്കാണ് (6-2, 6-1) ഫെഡറര്‍ ഗോജോവിസ്‌കിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍പ്പോലും ഫെഡറര്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ഗോജോവിസ്‌ക്കിനായില്ല. ജര്‍മ്മന്‍ താരത്തിനെതിരായ വിജയത്തോടെ ടൂര്‍ണമെന്റിലെ ജയപരാജയങ്ങളുടെ റെക്കോര്‍ഡും ഫെഡറര്‍ മെച്ചപ്പെടുത്തി. 72 മത്സരങ്ങള്‍ വിജയിച്ച താരം 9 മത്സരങ്ങളില്‍ മാത്രമാണ് പരാജയമറിഞ്ഞത്.

Roger's off to the perfect start 👌

In his 1500th ATP match, @rogerfederer defeats Gojowczyk 6-2, 6-1 to kick off his Basel campaign in fine & fantastic fashion 👏

🎥: @TennisTV | #SwissIndoorsBasel pic.twitter.com/41j5n58mc6

— ATP Tour (@atptour) October 21, 2019

കഴിഞ്ഞ 12 തവണയും ടൂര്‍ണമെന്റിന്റെ ഫൈനല്‍ കളിച്ച ഫെഡറര്‍, ഈ സീസണില്‍ ദുബായ്, മിയാമി, ഹാലെ എന്നിവിടങ്ങളില്‍ കിരീടം സ്വന്തമാക്കിയിരുന്നു. റാഡു ആല്‍ബോട്ട്-ദുസാന്‍ ലജോവിച്ച് മത്സരത്തിലെ വിജയിയെയാണ് ഫെഡറര്‍ രണ്ടാം റൗണ്ടില്‍ നേരിടുക. 38കാരനായ ഫെഡറര്‍ കരിയറിലെ 103ാം കിരീടമാണ് ലക്ഷ്യമിടുന്നത്. നിലവിലെ ചാമ്പ്യനായ ഫെഡറര്‍ സ്വിസ് ഇന്‍ഡോറില്‍ മുന്‍പ് 9 തവണ ചാമ്പ്യനായിട്ടുണ്ട്.

Share80
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

Latest News

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies