Special

കോൺഗ്രസ് തകർച്ചയിൽ ; ലക്ഷ്യബോധമില്ലാതെ സഖ്യ കക്ഷികൾ ; ബിജെപിക്ക് ബദലൊരുക്കാനാകാതെ പ്രതിപക്ഷം

ഇന്ത്യയിലെ തെരഞ്ഞടുപ്പുകളില്‍ കോണ്‍ഗ്രസിന് സന്തോഷിക്കാന്‍ ഇനിയും ഒരുപാട് സമയം കാത്തിരിക്കേണ്ടിവരുമെന്നാണ് ഇപ്പോള്‍ പുറത്തുവന്ന മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ വ്യക്തമാക്കുന്നത്.

അതെ, ഇന്ത്യയിലെ എക്‌സിറ്റ് പോളുകള്‍ പൂര്‍ണ്ണമായി ശരിയാകുമെന്നല്ല പറഞ്ഞുവരുന്നത്. എന്നാല്‍ ഈ വോട്ടെടുപ്പുകളെല്ലാം ഒരു പൊതു പ്രവണതയാണ് സൂചിപ്പിക്കുന്നത്. എന്‍ഡിഎയ്ക്ക് ജയം ,കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും വലിയ തോല്‍വി, കാലത്തിന്റെ ഈ അടയാളത്തെ അവഗണിക്കുക വലിയ പ്രയാസമാണ്.

രണ്ട് പ്രധാന സംസ്ഥാനങ്ങളില്‍ ബിജെപിയ്ക്ക് വരാന്‍ പോകുന്ന വിജയം തീര്‍ച്ചയായും കേന്ദ്രത്തില്‍ ബിജെപിയുടെ നേതൃസ്ഥാനം ആവര്‍ത്തിച്ച് ഉറപ്പിക്കുകയാണ്. പ്രതിപക്ഷത്തിന്റെ പരാജയ ഫലങ്ങള്‍ കോണ്‍ഗ്രസിന്റെ കൂടുതല്‍ നാശത്തേക്കിലാണ് വിരല്‍ ചൂണ്ടുന്നത്.

പ്രതിപക്ഷം സുസ്ഥിരവും ശക്തവുമാകണമെങ്കില്‍, പ്രാദേശിക കക്ഷികളുടെ താല്പര്യങ്ങളെ മാനിക്കാന്‍ സാധിക്കണമെന്നാണ് വിലയിരുത്തല്‍ . പ്രദേശിക പാര്‍ട്ടികളെ ഒരുമിച്ച് കൊണ്ടുവരാനും സംസ്ഥാനതലത്തിലുള്ള വികാരങ്ങളെ ദേശീയതലത്തിലുള്ള ഐക്യത്തിലേക്ക് മാറ്റാനും കഴിയുന്ന ഒരു നിര്‍ണായക ശക്തി ഉണ്ടായിരിക്കണം.

2004 ല്‍ കോണ്‍ഗ്രസിന് 145,ബിജെപിയ്ക്ക് 138 സീറ്റുകളാണ് ഉണ്ടായിരുന്നത്. ബിജെപിയെക്കാള്‍ 7 സീറ്റുകള്‍ മാത്രമേ കോണ്‍ഗ്രസിന് അധികമുണ്ടായിരുന്നുള്ളൂ. വിവിധ പ്രാദേശിക രാഷ്ട്രീയ പവര്‍ഹൗസുകള്‍ ഒരുമിച്ചു നിന്നു ബിജെപി ഇതര സഖ്യ സര്‍ക്കാറിന് രൂപം നല്‍കി. 10 വര്‍ഷം പിന്നിട്ട് 2014 ല്‍ പാര്‍ട്ടിക്ക് 44 സീറ്റുകള്‍ ലഭിക്കുമ്പോള്‍ സഖ്യകക്ഷികളോടും പിന്തുണയുള്ളവരോടുമുള്ള ബന്ധം പോലും നിലനിര്‍ത്താനാവാതെ കോണ്‍ഗ്രസ് ദുര്‍ബലമായി. പ്രതിപക്ഷ നേതാവിന്റെ സ്ഥാനം ഏറ്റെടുക്കാന്‍ പോലും പാര്‍ട്ടിക്ക് കെല്പില്ലാത്ത അവസ്ഥയായി.

നേതൃത്വത്തിന്റെ വ്യക്തമായ അഭാവത്തില്‍ വിവിധ സഖ്യകക്ഷികള്‍സ്വയം നേതൃത്വം ഏറ്റെടുക്കാന്‍ ശ്രമിച്ചതോടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ പ്രതിപക്ഷത്തിലും ഉപഗ്രൂപ്പുകളുണ്ടായി.തൃണമൂല്‍ കോണ്‍ഗ്രസ്, ബിജു ജനതാദള്‍, തെലങ്കാന രാഷ്ട്ര സമിതി, സമാജ്വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി എന്നീ പ്രാദേശിക പാര്‍ട്ടികളെല്ലാം സ്വന്തം ഗ്രൂപ്പുകളോ സ്വാധീനമുള്ള ഉപ ഗ്രൂപ്പുകളോ രൂപീകരിക്കാന്‍ ശ്രമിച്ചു. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും 2019ലെ തെരഞ്ഞടുപ്പിനെ നേരിടാന്‍ അനുയോജ്യമായ പങ്കാളിയെ പോലും കണ്ടെത്താന്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു .

മുത്വലാഖ്  ,കശ്മീരിന്റെ അമിതാധികാരം റദ്ദാക്കല്‍ തുടങ്ങിയ ബില്ലുകള്‍ വിജയകരമായി അവതരിപ്പിച്ചതോടെ പ്രതിപക്ഷത്തിന്റെ വ്യക്തമായ ദുര്‍ബലത തുറന്നുകാട്ടാനും ബിജെപിയ്ക്ക് സാധിച്ചു.ദേശീയ നാടകവേദിയില്‍ രാഷ്ട്രീയം കളിക്കുന്ന രീതിയിലാണ് കോണ്‍ഗ്രസ് ഇപ്പോള്‍ പെരുമാറുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെയും അഭിപ്രായം

514 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close