കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിനെ നാളെ രണ്ടാം മത്സരം. മുംബൈ സിറ്റി എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ആദ്യ മത്സരത്തിൽ കരുത്തരായ എടികെയെ തകർത്തതിന്റെ ആത്മവിശ്വാസവുമായാണ് മഞ്ഞപ്പട നാളെ ഇറങ്ങുന്നത്.
നായകൻ ബർത്തലോമിയെ ഓഗ്ബച്ചെയിലാണ് ബ്ലാസ്റ്റേഴ്സിന്റെ മുഴുവൻ പ്രതീക്ഷകളും. ഒപ്പം റഫേൽ മെസിയും നർസാരിയും പ്രശാന്തും അടക്കമുള്ളവരും മികച്ച ഫോമിലാണുള്ളത്. കഴിഞ്ഞ മത്സരത്തിൽ രണ്ടാം പകുതിയുടെ അവസാനം മാത്രം അവസരം കിട്ടിയ സഹലിനെ രണ്ടാം മത്സരത്തിൽ നേരത്തെ തന്നെ ഇറക്കിയേക്കും. മലയാളിയായ കെപി രാഹുലിനും നാളെ അവസരം ലഭിച്ചേക്കും.
മുൻ നായകൻ സന്ദേശ് ജിങ്കനില്ലാത്തത് ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധക്കോട്ടയിൽ വലിയ വിള്ളലാണുണ്ടാക്കിയത്. ജിങ്കന് പകരക്കാരനില്ലാത്തത് ടീമിന് തലവേദനയാണ്. ആദ്യ മത്സരത്തിൽ ചെറിതായൊന്നു നിറം മങ്ങിയ ബിലാൽ ഖാന് പകരക്കാരനായി മലയാളിയായ ഗോൾ കീപ്പർ ടിപി രഹനേഷിനെ നാളെ ഇറക്കാനുള്ള സാധ്യതയുമുണ്ട്.