കുവൈറ്റ് സിറ്റി – നന്മ കുവൈറ്റ് മലയാളി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു. ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളില്‍ നടന്ന പരിപാടിയില്‍ നന്മ കുവൈറ്റ് മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറി അഭിലാഷ് സി. ജി. സദസിന് സ്വാഗതം അർപ്പിച്ചു. പ്രസിഡന്റ് ഫുൾജീൻ ഫ്രാൻസിസ് ഓണാഘോഷ പരിപാടിയുടെ ഉൽഘാടന കർമം നിർവഹിച്ചു. തുടർന്ന് നന്മ കുവൈറ്റ് മലയാളി അസോസിയേഷൻ രക്ഷാധികാരി അബ്ദുൾ സലീം, വൈസ് പ്രസിഡന്റ് മധു അപ്പുക്കുട്ടൻ, മുൻ ജനറൽ സെക്രട്ടറി മനോജ് പരിമണം, പ്രോഗ്രാം കൺവീനർ വിമൽ കുമാർ എന്നിവർ ആശംസകൾ അറിയിച്ചു. ട്രഷറർ ബാല സുബ്രമണ്യൻ നന്ദി അറിയിച്ചു. തുടർന്ന് നന്മയുടെ പ്രവർത്തകർ ഒരുക്കിയ ഓണ സദ്യയും, കലാപരിപാടികളും, പൊലിക നാടൻ പാട്ടുകൂട്ടം അവതരിപ്പിച്ച നടൻ പാട്ടുകളും, ദൃശ്യ വിരുന്നും ഓണാഘോഷ പരിപാടികൾക്ക് മറ്റു കൂട്ടി. നിരവധിപേര്‍ ഒത്തൊരുമിച്ച ഓണാഘോഷ പരിപാടികൾ വൈകുന്നേരം 5 മണിയോടെ അവസാനിച്ചു.