കുവൈറ്റ് സിറ്റി – സയൻസ് ഇന്റർനാഷണൽ ഫോറം കുവൈറ്റും യുണീമണി എക്സ്ചേഞ്ചും സംയുക്തമായി സംഘടിപ്പിക്കുന്ന കുവൈറ്റ് ചിൽഡ്രൻസ് സയൻസ് കോൺഗ്രസ്സ് നവംബര്‍ 22ന് നടക്കും. വിവിധ ഗവേഷണ പ്രോജക്ടുകളുടെ അടിസ്ഥാനത്തിലാണ് അബാസിയ ഇന്ത്യൻ ലേണേഴ്സ് ഓൺ അക്കാദമി സ്കൂളിൽ നടക്കുന്ന ദ്വിതലമത്സരത്തില് കുവൈറ്റിലെ ഇന്ത്യൻ സ്കൂളുകൾ പങ്കെടുക്കുന്നത്. മത്സര വിജയികൾക്ക് ഡിസംബർ മാസത്തിൽ ഇന്ത്യയിൽ വച്ച് നടക്കുന്ന നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസ്സിൽ കുവൈറ്റിനെ പ്രതിനിധികരിച്ച് പങ്കെടുക്കാം. വെള്ളിയാഴ്ച രാവിലെ 9 മുതൽ പ്രോജക്ടുകൾ വിവിധ സ്റ്റാളുകളിലായി അവതരിപ്പിക്കും. ഇതിനോടനുബന്ധിച്ച് കുട്ടികൾക്കായി മാസ്റ്റർ മൈൻഡ്, മാത്ത് ജീനിയസ്, പെൻസിൽ ഡ്രോയിങ് എന്നിങ്ങനെ ചെറുമത്സരങ്ങളും നടക്കും. പ്രദര്‍ശനം കാണാൻ എത്തുന്ന കുട്ടികളിൽ ആർക്കും സ്പോട്ട് രജിസ്ട്രേഷനിലൂടെ ഈ ചെറുമത്സരങ്ങളിൽ പങ്കെടുക്കാം എന്ന് ഭാരവാഹികൾ അറിയിച്ചു.