ലണ്ടന്‍: പ്രീമിയര്‍ ലീഗിലെ സൂപ്പര്‍പോരാട്ടത്തില്‍ ടോട്ടനത്തിനെതിരെ ലിവര്‍പ്പൂളിന് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ലിവര്‍പ്പൂള്‍ എതിരാളികളെ തോല്‍പ്പിച്ചത.് ഇതോടെ ലിവര്‍പൂള്‍ ലീഗില്‍ 6 പോയിന്റിന്റെ ലീഡോഡെ ഒന്നാം നിലനിര്‍ത്തി. ലിവര്‍പൂളിനായി ജോര്‍ദ്ദാന്‍ ഹെന്‍ഡേഴ്‌സ്ണ്‍ തുടങ്ങിയ മുന്നേറ്റത്തെ അവസാനനിമിഷത്തിലെ പെനാല്‍റ്റിയിലൂടെ മുഹമ്മദ് സലാ വിജയഗോളിലൂടെ പൂര്‍ത്തിയാക്കി.
കളിയുടെ ആദ്യമിനിറ്റില്‍ സുണ്‍ മിന്നിന്റെ ഷോട്ട് ക്രോസ്സ്ബാറില്‍ തട്ടിവന്നത് മനോഹരമായ ഹെഡ്ഡറിലൂടെ ഹാരീകെയിന്‍ വലയിലാക്കിയതോടെയാണ് സീസണിലെ മികച്ചതുടക്കം ടോട്ടനത്തിന് കിട്ടിയത്.ആദ്യപകുതിയില്‍ ലിവര്‍പ്പൂളിന്റെ അരഡസണിലേറെ അവസരങ്ങള്‍ ടോട്ടനം കീപ്പര്‍ പൗളോ ഗാസാനിഗ വിഫലമാക്കുകയും ചെയ്തു.
എന്നാല്‍ 52-ാം മിനിറ്റില്‍ ഹെന്‍ഡേഴ്‌സണ്‍ ലിവര്‍പ്പൂളിന് സമനില നേടിക്കൊടുത്തു.തുടര്‍ന്ന് 74-ാം മിനിറ്റില്‍ സാദിയോ മാനെയെ വീഴ്‌ത്തിയതില്‍ കിട്ടിയ പെനാല്‍റ്റി സലാ കൃത്യമായി വലയിലെത്തിച്ചതോടെ ലിവര്‍പ്പൂള്‍ 2-1ന്റെ ജയം പിടിച്ചുവാങ്ങി.ഇതുവരെ ഈ സീസണില്‍ വിജയം രുചിക്കാതെ ടോട്ടനം 11-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.















