കൊച്ചി: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കായുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു.ഗോള്‍ കീപ്പറായി പ്രഖ്യാപിച്ച വി.മിഥുനാണ് ടീമിന്റെ നായകന്‍.ഇരുപതു പേരടങ്ങുന്ന ടീമിനെയാണ് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രഖ്യാപിച്ചത്.
ഗോള്‍ കീപ്പര്‍മാരായി ടീമിലെ മുതിര്‍ന്നതാരമായ മിഥുനിനെയും സച്ചിന്‍ സുരേഷിനേയും പ്രഖ്യാപിച്ചു.സച്ചിന്‍ അണ്ടര്‍ 21 ടീം താരമാണ്. പ്രതിരോധ നിരയില്‍ അജിന്‍ ടോം, അലക്‌സ് സജി,റോഷന്‍.വി.ജിജി, ശ്രീരാഗ്.വി.ജി, വിബിന്‍ തോമസ്. സഞ്ജു.ജി, ജിഷ്ണു ബാലകൃഷ്ണന്‍ എന്നിവരാണ് കളിക്കുക. മധ്യനിരയില്‍ ഋഷിദത്ത്, ജിജോ ജോസഫ്, റിഷാദ്, അഖി എന്നിവരും മുന്നേറ്റനിരയില്‍ വിഷ്ണു, എമില്‍ ബെന്നി, ലിയോണ്‍ അഗസ്റ്റിന്‍, താഹിര്‍ സമന്‍,ഷിഹാദ് നെല്ലിപ്പറമ്പന്‍,മൗസൂഫ് നിസാന് എന്നിവരും അണിനിരക്കും.

പരിശീലകനായി ബിനോ ജോര്‍ജ്ജിനേയും സഹപരിശീലകനായി ടി.ജി.പുരുഷോത്തമനേയും നിയമിച്ചു. ഗോള്‍കീപ്പിംഗ് കോച്ചായി സജി ജോയിയും ടീം ഫിസിയോ ആയി മുഹമ്മദ് ജസീലിനെയും നിയമിച്ചു.ഡോ.റെജിനാള്‍ഡ് വര്‍ഗീസാണ് ടീം മാനേജര്‍.
കോഴിക്കോട് നടക്കാനിരിക്കുന്ന ദക്ഷിണ മേഖല യോഗ്യതാ മത്സരത്തില്‍ ആന്ധ്രയ്‌ക്കും തമിഴ്‌നാട്ടിനുമൊപ്പം ഗ്രൂപ്പ് ഏയിലാണ് കേരളത്തിന്റെ സ്ഥാനം.നവംബര്‍ അഞ്ചിന് ആന്ധ്രയേയും ഒന്‍പതിന് തമിഴ്‌നാട്ടിനേയും നേരിടും.















