പാരീസ്: പാരീസ് മാസ്റ്റേഴ്സില്‍ റാഫേല്‍ നദാലിനും നൊവാക് ജോക്കോവിച്ചും ക്വാര്‍ട്ടറിലെത്തി.സ്വിസ് താരം വാവ്റിങ്കയെയാണ് നദാല്‍ 6-4,6-4ന് തോല്പിച്ചത്. ബ്രിട്ടന്റെ കെയില്‍ എഡ്മെന്റിനെ മികച്ചപോരാട്ടത്തിനൊടുവിലാണ് 7-6(9-7),6-1ന് ജോക്കോവിച്ച് മുട്ടുകുത്തിച്ചത്.ഫ്രാന്‍സിന്റെ ലോക 13-ാം നമ്പര്‍ ഗാല്‍ മോണ്‍ഫില്‍സും 4-6,6-4,6-1ന് ആബോട്ടിനെ തോല്‍പ്പിച്ച് ക്വാര്‍ട്ടറിലെത്തിയ പ്രമുഖരില്‍പ്പെടുന്നു.
ക്വാര്‍ട്ടറില്‍ നാദാലിന്റെ എതിരാളി മുന്‍ ഫ്രഞ്ച് ഓപ്പണ്‍ ജേതാവ് ജോ വില്‍ഫ്രഡ് സോംഗയാണ് എതിരാളി.ഗ്രീക്ക് താരം സ്റ്റിസിപാസാണ് ക്വാര്‍ട്ടറില്‍ ജോക്കോവിച്ചിന്റെ എതിരാളി.മികച്ചതാരങ്ങളായ ഡൊമിനിക് തീമും അലക്സാണ്ടര്‍ സൊരേവും ക്വാര്‍ട്ടറിലെത്താതെ പുറത്തായി.
കഴിഞ്ഞ സീസണില്‍ കാല്‍മുട്ടിലെ പരിക്കുമൂലം നദാല്‍ പിന്മാറിയിരുന്നു. സെമിഫൈനലില്‍ റോജര്‍ ഫെഡററെ കീഴടക്കി എത്തിയ ജോക്കോവിച്ചിനെ ഫൈനലില്‍ റഷ്യയുടെ കാരന് കച്ചാനോവ് അട്ടിമറിച്ചാണ് കിരീടം ചൂടിയത്.















