ഭുവനേശ്വര്‍ : ഒളിമ്പിക്‌സ് ഹോക്കി യോഗ്യതാ മത്സരത്തില്‍ റഷ്യക്കെതിരെ ആതിഥേയരായ ഇന്ത്യയ്‌ക്ക് ജയം. ആദ്യപാദ മത്സരത്തിലാണ് മന്‍ദീപിന്റെ ഇരട്ട ഗോളുകളുടെ മികവിലാണ് 4-2 ന് ഇന്ത്യ ജയം സ്വന്തമാക്കിയത്. ശനിയാഴ്ച ഇരുവരും വീണ്ടും ഏറ്റുമുട്ടും.
ഹര്‍മന്‍പ്രീത് 5-ാം മിനിറ്റില്‍ തന്നെ ഇന്ത്യക്കായി ആദ്യ ഗോള്‍ നേടി.തുടര്‍ന്ന് 24-ാം മിനിറ്റില്‍ മന്‍ദീപ് രണ്ടാമത്തെ ഗോളടിച്ചു. രണ്ടാം പകുതിയുടെ ആദ്യ നിമിഷങ്ങളില്‍ ഇന്ത്യ മൂന്നാം ഗോള്‍ നേടി. 48-ാം മിനിറ്റില്‍ എസ്.വി.സുനിലാണ് ഗോളടിച്ചത്. തുടര്‍ന്ന് അമ്പത്തിമൂന്നാം മിനിറ്റില്‍ മന്‍ദീപ് തന്റെ രണ്ടാം ഗോളിലൂടെ ഇന്ത്യയുടെ ഗോള്‍ നില 4 ആക്കി ഉയര്‍ത്തി.
ലോക അഞ്ചാം നമ്പര്‍ സ്ഥാനത്തുള്ള ഇന്ത്യയ്‌ക്ക് പക്ഷെ 22-ാം സ്ഥാനത്തുള്ള റഷ്യ കനത്ത വെല്ലുവിളിതന്നെ ഉയര്‍ത്തി. ഹര്‍മന്‍പ്രീത് നേടിയ ആദ്യഗോളിന് പിറകേ റഷ്യയുടെ ആേ്രന്ദ കുറായേവ് സമനില പിടിച്ചു. എന്നാല്‍ തുടര്‍ന്നുള്ള ഇന്ത്യന്‍ മുന്നേറ്റം റഷ്യയെ തളര്‍ത്തി.കളിയുടെ അവസാന നിമിഷത്തില്‍ രണ്ടാം ഗോളും നേടി റഷ്യ തോല്‍വിയുടെ ആഘാതം കുറച്ചു. കളിയിലെ താരമായി മന്‍ദീപിനെ തിരഞ്ഞെടുത്തു.















