കുവൈറ്റ് സിറ്റി : എസ്.എം.സി.എ കുവൈറ്റിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 251 അംഗകമ്മിറ്റിക്ക് രൂപം നല്കി. പ്രസിഡണ്ട് തോമസ് കുരുവിള നരിതൂക്കിൽ ചെയർമാനായും ബിജോയ് പാലാക്കുന്നേൽ ജനറൽ കൺവീനറായും, സൈജു മുളുകുപ്പാടം, ജോർജ് ചെറിയാൻ മൂഴിയിൽ എന്നിവർ ജോയിന്റ് കൺവീനർമാരായും തിരഞ്ഞെടുത്തു. ബിജു പി ആന്റോ (സെക്രട്ടറി ജനറൽ) വിൽസൺ വടക്കേടം (ബർസാർ ), സുനിൽ റാപ്പുഴ (വൈസ് ചെയർമാൻ), ലിയോ കൊള്ളന്നൂർ (അസിസ്റ്റന്റ് സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികൾ.
പ്രോഗ്രാം കമ്മറ്റി – റിജോയ് കേളം പറമ്പിൽ, ഫൈനാൻസ് കമ്മറ്റി – ബെന്നി നാല്പതാംകളം പബ്ലിസിറ്റി കമ്മറ്റി-അനിൽ തയ്യിൽ, പബ്ലിക്കേഷൻ കമ്മറ്റി – സാൻസിലാൽ ചക്യാത്ത് സ്റ്റേജ് ആൻഡ് കൊയർ – ബെന്നി പെരിക്കലത്ത്, റിസപ്ഷൻ മോൻസ് ജോസഫ് കല്ലുകളം , ഫെലിസിറ്റേഷൻ – ജിജി പറക്കാടൻ, യൂത്ത് – ജോയ് അരീക്കാട്ട്, ചിൽഡ്രൻ ആക്ടിവിറ്റി – ജോൺസൻ നീലങ്കാവിൽ വുമൺ ആക്ടിവിറ്റി – സ്വപ്ന അനിൽ തയ്യിൽ.
അബ്ബാസിയ അൽഫോൻസാ ഹാളിൽ ചേർന്ന കേന്ദ്ര – ഏരിയ – സോണൽ തല ഭരണ സമിതികളും , കുടുംബ യൂണിറ്റ് ലീഡർമാരും , മുൻകാല ഭാരവാഹികളും ഉൾപ്പെടുന്ന 250 അംഗ കമ്മറ്റിയുടെ സമ്പൂർണ്ണ യോഗം ജൂബിലി കമ്മറ്റി ചെയർമാൻ തോമസ് കുരുവിള അധ്യക്ഷത വഹിച്ചു.