മുന്നില്‍ നിന്നു, പിന്നാലെ പൊരുതി വീണു; ആദ്യ എവേ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

മുന്നില്‍ നിന്നു, പിന്നാലെ പൊരുതി വീണു; ആദ്യ എവേ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2019, 11:03 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: ആദ്യ എവേ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി. ഹൈദരാബാദ് എഫ്.സിക്കെതിരായ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് പരാജയപ്പെട്ടത്. ഒരു ഗോളിന് മുന്നില്‍ നിന്നിട്ടും കേരള ബ്ലാസ്‌റ്റേഴ്‌സ് മത്സരം കൈവിട്ടു.

34ാം മിനിറ്റില്‍ മലയാളി താരം രാഹുല്‍ കെ.പിയിലൂടെ മുന്നിലെത്തിയ ബ്ലാസ്‌റ്റേഴ്‌സിന് രണ്ടാം പകുതിയില്‍ വഴങ്ങിയ രണ്ടു ഗോളുകളാണ് വിനയായത്. 54ാം മിനിറ്റില്‍ പെനാല്‍റ്റി കിക്കിലൂടെ മാര്‍ക്കോ സ്റ്റാന്‍കോവിച്ചും 81ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ മാര്‍സെലീന്യോയും ആതിഥേയര്‍ക്കായി ലക്ഷ്യം കണ്ടു. തുടര്‍ച്ചയായ രണ്ടു മത്സരങ്ങള്‍ തോറ്റെത്തിയ ഹൈദരാബാദ് ലീഗിലെ ആദ്യ വിജയമാണ് സ്വന്തം കാണികള്‍ക്ക് മുമ്പില്‍ കുറിച്ചത്. ബ്ലാസ്‌റ്റേഴ്‌സിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.

മത്സരത്തിന്റെ പത്താം മിനിറ്റില്‍ പ്രതിരോധക്കാരന്‍ സുയ്‌വെര്‍ലൂണിന് പരിക്കേറ്റത് തിരിച്ചടിയായി. എങ്കിലും ബ്ലാസ്‌റ്റേഴ്‌സ് മുന്നേറികൊണ്ടിരുന്നു. കളിയുടെ 22ാം മിനിറ്റില്‍ രാഹുലിന്റെ 20 വാര ദൂരത്തുനിന്നുള്ള ലോങ് റേഞ്ചര്‍ നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. മത്സരത്തിലുടനീളം ഇരു ടീമുകളുടെയും മധ്യനിര ഉണര്‍ന്നുകളിച്ചിരുന്നു. 34ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് കാത്തിരുന്ന നിമിഷമെത്തി. രാഹുലിന്റെ മനോഹര ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് ലീഡ് നേടി. ഗോള്‍ കീപ്പര്‍ ടി പി രെഹ്‌നേഷ് നീട്ടിയടിച്ച പന്ത് ഹൈദരാബാദ് പ്രതിരോധത്തില്‍ത്തട്ടിത്തെറിച്ചു. പന്ത് ബോക്‌സില്‍ സഹലിലേക്ക്. മുന്നോട്ട് നീങ്ങിയ രാഹുലിനെ ലക്ഷ്യമാക്കി സഹലിന്റെ പാസ്. രാഹുല്‍ ഹൈദരാബാദ് കീപ്പര്‍ കരണ്‍ജിതിനെ കീഴടക്കി പന്ത് വലയിലാക്കി. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ രാഹുലിന്റെ കന്നി ഗോള്‍. ഒരു ഗോള്‍ ലീഡുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ആദ്യപകുതി പൂര്‍ത്തിയാക്കിയത്.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സ് ആക്രമിച്ചു കളിച്ചു. എന്നാല്‍ 53ാം മിനിറ്റില്‍ നിങിന്റെ ചെറിയ പിഴവിന് ബ്ലാസ്‌റ്റേഴ്‌സ് വലിയ വില നല്‍കേണ്ടി വന്നു. ഹൈദാരാബാദ് താരം യാസിറിനെ ബോക്‌സില്‍ വീഴ്‌ത്തിയതിന് റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത മാര്‍ക്കോ സ്റ്റാന്‍കോവിച്ചിന് പിഴച്ചില്ല. ഇതോടെ ഐഎസ്എല്ലില്‍ ഹൈദരാബാദിന്റെ ആദ്യ ഗോള്‍ പിറന്നു.

ഗോള്‍ വഴങ്ങിയതോടെ ബ്ലാസ്‌റ്റേഴ്‌സ് തുടരെ തുടരെ മികച്ച നീക്കങ്ങള്‍ നടത്തിക്കൊണ്ടേയിരുന്നു. രാഹുലും ഒഗ്ബച്ചെയും ചേര്‍ന്ന് നടത്തിയ നീക്കങ്ങള്‍ കാണികളെ ആവേശത്തിലാക്കിയെങ്കിലും ലക്ഷ്യം മാത്രം അകന്നുനിന്നു. ഇതിനിടെ ആതിഥേയര്‍ക്ക് ബോക്‌സിന് പുറത്ത് നിന്ന് ലഭിച്ച ഫ്രീകിക്കാണ് മത്സരഫലം നിര്‍ണ്ണയിച്ചത്. മാര്‍സെലീന്യോയാണ് ഹൈദരബാദിന്റെ വിജയഗോള്‍ നേടിയത്. തുടര്‍ന്ന് സമനിലക്കായി ബ്ലാസ്‌റ്റേഴ്‌സ് ശ്രമിച്ചെങ്കിലും ഹൈദരാബാദിന്റെ ജയം തടയാനായില്ല. നവംബര്‍ എട്ടിന് ഒഡീഷ എഫ്.സിക്കെതിരെ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.

Share70
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

Latest News

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies