ന്യൂഡല്‍ഹി: ഇന്ത്യന്‍ യുവതാരം ശിവം ദുബെയുടെ പരിശീലന വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ച് ബിസിസിഐ. മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗുമായുള്ള താരതമ്യം കൂടുതല്‍ ശക്തമാക്കുന്ന വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. 20 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള പരിശീലന വീഡിയോയില്‍ അസാമാന്യമായ ബാറ്റിംഗ് മികവാണ് ശിവം ദുബെ കാഴ്ചവെച്ചിരിക്കുന്നത്.
ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരക്കു മുന്നോടിയായി നടന്ന പരിശീലന സെഷനില്‍ യുവരാജ് സിംഗിനെ അനുസ്മിരിപ്പിക്കും വിധമാണ് ശിവം ദുബെ ബാറ്റ് വീശിയത്. സ്വതസിദ്ധമായ ശൈലിയില്‍ ഹൈ ബാക്ക് ലിഫ്റ്റ് ഉപയോഗിച്ചാണ് ദുബെ ബാറ്റ് ചെയ്യാറുള്ളത്. കൈകളുടെ ചലനവും ബാക്ക് ലിഫ്റ്റും എന്തിന് സ്റ്റാന്സുപോലും യുവിയോട് സാദൃശ്യം തോന്നിക്കുന്നതാണ് എന്നാണ് ആരാധകര്‍ അവകാശപ്പെടുന്നത്. ബിസിസിഐയുടെ വീഡിയോ ഏറ്റെടുത്ത് നിരവധി ആളുകളാണ് ഇതിനോടകം രംഗത്തെത്തിയിരിക്കുന്നത്.
20 seconds of Shivam Dube 💥💥🚀🚀 #TeamIndia 💪🏻💪🏻 #INDvBAN @Paytm pic.twitter.com/yWiVUpDQ8f
— BCCI (@BCCI) November 2, 2019
That high back lift… #Yuvi😍🔥🔥
— Cricket Fanatic🏏 (@cric8fanatic) November 2, 2019
https://twitter.com/KingmakerOne1/status/1190600300568043522?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1190600300568043522&ref_url=https%3A%2F%2Fsports.ndtv.com%2Findia-vs-bangladesh-2019-20%2Fshivam-dube-next-yuvraj-singh-fans-react-to-bcci-video-ahead-of-india-vs-bangladesh-1st-t20i-2126503
സൗരവ് ഗാംഗുലിക്കും യുവരാജ് സിംഗിനും ശേഷം പന്തിനെ ഇത്ര മനോഹരമായി കൈകാര്യം ചെയ്യുന്ന മറ്റൊരു ഇന്ത്യന്‍ ഇടംകൈയ്യന്‍ ബാറ്റ്സ്മാനെ കണ്ടിട്ടില്ലെന്ന ഇതിഹാസ താരം സുനില്‍ ഗവാസ്കറുടെ പ്രതികരണം ശിവം ദുബെയുടെ പ്രതിഭ വെളിവാക്കുന്നു. രഞ്ജി ട്രോഫിയില്‍ ശിവം ദുബെ ബറോഡയുടെ സ്വപ്നില്‍ സിംഗിനെ ഒരു ഓവറില്‍ 5 സിക്സറിന് പറത്തിയതും യുവരാജിനോടുള്ള താരതമ്യത്തിന് ആക്കം കൂട്ടിയിരുന്നു.















