കുവൈറ്റ് സിറ്റി : അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം (ഐ.എസ്. കെ) കുവൈത്ത് ചാപ്റ്റർ കേരള സംസ്ഥാന ബി.ജെ.പി ഉപാധ്യക്ഷൻ പി.എം.വേലായുധന് സ്വീകരണം നൽകി. എന്‍.ആര്.ഐസ് ഓഫ് കുവൈറ്റ് സംഘടിപ്പിച്ച ജ്യോതി സംഗമം സാംസ്കാരിക പരിപാടിയില്‍ പങ്കെടുക്കുവാന്‍ എത്തിയതായിരുന്നു അദ്ദേഹം. അബ്ബാസിയ ഓർമ്മ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐ.എസ്.കെ.കുവൈത്ത് ചാപ്റ്റർ പ്രസിഡൻറ് ജയകൃഷ്ണ കുറുപ്പ് അധ്യക്ഷത വഹിച്ചു. പി.ജി.ബിനു സ്വാഗതവും പി.എം.നായർ നന്ദിയും പറഞ്ഞു.