കുവൈറ്റ് സിറ്റി : സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ ഏഴാമത് ആദ്യഫലപ്പെരുന്നാൾ 2018 നവംബർ 8നു, അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ച് നടക്കും. സമ്മേളനത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ തിരുവന്തപുരം ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ്, എന്‍.ഇ.സി.കെ. ചെയര്മാന് ഇമ്മാനുവേൽ ഗരീബ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കുവൈറ്റിലെ വിവിധ സഭകളിലെ വൈദികർ, എന്‍.ഇ.സി.കെ. അഡ്മിനിസ്ട്രേറ്റര്‍ റോയി യോഹന്നാൻ തുടങ്ങിയവർ സംബന്ധിക്കും. ഇടവകാംഗങ്ങളുടെ വിവിധയിനം കലാപരിപാടികൾ, ഭക്ഷണ സ്റ്റാളുകൾ, ഗെയിം സ്റ്റാളുകൾ എന്നിവ ക്രമീകരിക്കും. പിന്നണി ഗായകരായ ബിജു നാരായണൻ, വൃന്ദാ ഷമീക് എന്നിവർ നേതൃത്വം നൽകുന്ന ഗാനമേളയും നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
വികാരി റെവ. ഫാ. ജോൺ ജേക്കബ്, ഇടവക ട്രസ്റ്റി സന്തോഷ് മാത്യു സെക്രട്ടറി ജോർജ്ജ് പാപ്പച്ചൻ, പബ്ലിസിറ്റി കൺവീനർമാരായ ടോംസ് കൈലാത്ത്, ജോർജ്ജ് മാത്യു എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.