പ്രീമിയര്‍ ലീഗ്: ക്രിസ്റ്റല്‍ പാലസിനെതിരെ ലിസെസ്റ്റര്‍ സിറ്റിക്ക് ജയം ; ടോട്ടനത്തിനെ എവര്‍ട്ടണ്‍ തളച്ചു
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

പ്രീമിയര്‍ ലീഗ്: ക്രിസ്റ്റല്‍ പാലസിനെതിരെ ലിസെസ്റ്റര്‍ സിറ്റിക്ക് ജയം ; ടോട്ടനത്തിനെ എവര്‍ട്ടണ്‍ തളച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2019, 02:50 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: ഞായറാഴ്ച നടന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ ലിസെസ്റ്റര്‍ സിറ്റി ക്രിസ്റ്റല്‍ പാലസിനെതിരെ ജയിച്ചപ്പോള്‍, ടോട്ടനത്തിനെതിരെ എവര്‍ട്ടണ്‍ സമനില നേടി. എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് ലിസെസ്റ്റര്‍ ക്രിസ്റ്റല്‍ പാലസിനെ തോല്പിച്ചത്.രണ്ടാം മത്സരത്തില്‍ എവര്‍ട്ടണും ടോട്ടനവും ഒരോ ഗോളുകളടിച്ച് സമനിലയില്‍പിരിഞ്ഞു.

തുടക്കത്തിലേ ആക്രമിച്ചുകളിച്ച ലിസെസ്റ്റര്‍ സിറ്റി പരമാവധി സമയം പന്തുകൈവശം വയ്‌ക്കുന്നതില്‍ വിജയിച്ചിരുന്നു.ആദ്യ പകുതിയില്‍ ഇരുടീമുകളും പ്രതിരോധം ശക്തമാക്കിയതോടെ ഗോള്‍ രഹിതമായി. എന്നാല്‍ രണ്ടാം പകുതിയില്‍ സെലാര്‍ സോയൂന്‍സു ലിസസ്റ്ററിനായി ആദ്യ ഗോള്‍ നേടി. 57-ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്.

കളി തീരാന്‍ രണ്ടു നിമിഷം മാത്രമവശേഷിക്കേ ജാമീ വാര്‍ഡിയിലൂടെ രണ്ടാം ഗോളും ലിസെസ്റ്റര്‍ നേടി.ഇതോടെ ലീഗില്‍ ലിസെസ്റ്റര്‍ മൂന്നാം സ്ഥാനത്തേക്ക് തിരികെയെത്തി.പത്തുഗോളുകളടിച്ച് ഈ ആഴ്ച ലീഗിലെ ടോപ് സ്‌ക്കോററായി ജാമി വാര്‍ഡി മാറി.

രണ്ടാമത്തെ മത്സരത്തില്‍ ടോട്ടനത്തിന്റെ വിജയപ്രതീക്ഷയെ എവര്‍ട്ടണ്‍ തകര്‍ത്തുകളഞ്ഞാണ് സമനില പിടിച്ചത്. തുല്യശക്തിയായി ആക്രമിച്ചുകളിച്ചിട്ടും ഇരുടീമുകള്‍ക്കും ആദ്യ പകുതിയില്‍ ഗോള്‍വല ചലിപ്പിക്കാനായില്ല. ഏഴു തവണ ഷോട്ടുകളുതിര്‍ത്ത എവര്‍ട്ടണിന് ഗോളടിക്കാന്‍ മാത്രമായില്ല.

രണ്ടാം പകുതിയില്‍ ഡേലീ ആലിയിലൂടെയാണ് ടോട്ടനം ഏക ഗോള്‍ നേടിയത്. പ്രതിരോധം കനത്തതോടെ സുന്‍ ഹീയൂങ് മിന്‍ 79-ാം മിനിറ്റില്‍ ചുവപ്പുകാര്‍ഡുകിട്ടി പുറത്തുപോകേണ്ടിവന്നു. നിശ്ചിത സമയത്തിനപ്പുറത്തേയ്‌ക്ക് നീണ്ട കളിയില്‍ അധിക സമയത്തെ 7-ാം മിനിറ്റില്‍ എവര്‍ട്ടണ്‍ ടോട്ടനത്തിനെ ഞെട്ടിച്ചുകൊണ്ട് സമനില ഗോള്‍ നേടി. നിലവില്‍ 9-ാം സ്ഥാനത്ത് ടോട്ടനം 11ഉം എവര്‍ട്ടണ്‍ 17ഉം സ്ഥാനങ്ങളിലാണ്.

Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies