കുവൈറ്റ് സിറ്റി – കുവൈറ്റിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്)ന്റെ പതിനാലാം പ്രവർത്തനവർഷത്തിന്റെ വാർഷികാഘോഷം “കണ്ണൂർ മഹോത്സവം 2019” നവംബർ എട്ടിനു വെള്ളിയാഴ്ച്ച വൈകുന്നേരം 3 മണി മുതൽ കുവൈറ്റ് യൂണിവേഴ്സിറ്റി, ഖാൽദിയ്യ തീയേറ്ററിൽ വെച്ച് നടക്കും.
മലയാള കലാരംഗത്തെ പ്രമുഖ കലാകാരന്മാരെ അണിനിരത്തിക്കൊണ്ട് നടത്തുന്ന മ്യൂസിക്കൽ മെഗാഷോയിൽ, മലയാള സിനിമാ രംഗത്തെ പ്രശസ്ത യുവ പിന്നണി ഗായകൻ കെ.സ് ഹരിശങ്കർ, വയലിൻ ആർട്ടിസ്റ്റ് രൂപ രേവതി, കീബോർഡ്/ ഗിറ്റാർ ആർട്ടിസ്റ്റ് സുമേഷ് ആനന്ദ്,ഡ്രമ്മർ ജാഫർ, മണ്മറഞ്ഞ അനുഗ്രഹീത ഗായകൻകണ്ണൂർ സലീമിന്റെ മക്കൾ സജില സലിം, സലീൽ സലിം ,കോമഡി ഉത്സവം ഫെയിം രാജേഷ് അടിമാലി തുടങ്ങിയ പ്രശസ്ത കലാകാരൻമാർ ചേർന്ന് ഹാസ്യ-സംഗീത വിരുന്നൊരുക്കും.
കല,കായിക ,സാംസ്കാരിക ,കാർഷിക , ആരോഗ്യ, സന്നദ്ധപ്രവർത്തനം തുടങ്ങിയ മേഖലകളിൽ സമഗ്ര/മികച്ച സംഭാവന നൽകിയ കണ്ണൂർ ജില്ലയിലെ മഹത് വ്യക്തികൾ/സംഘടനകൾ എന്നിവർക്കു നൽകി വരുന്ന 25000 രൂപയും ശില്പവും പ്രശസ്തി പത്രവുമടങ്ങുന്ന പന്ത്രണ്ടാമത് ഗോൾഡൻ ഫോക്ക് അവാർഡ് കെ.കെ മാരാർ എന്ന കൃഷ്ണ കുമാർ മാരാർക്കു വേദിയിൽ കൈമാറുമെന്ന് സംഘാടകര്‍ അറിയിച്ചു.
ഫോക്ക് പ്രസിഡന്റ് കെ ഓമനക്കുട്ടൻ, ജനറൽ സെക്രട്ടറി സേവ്യർ ആന്റണി, ട്രഷറർ വിനോജ് കുമാർ, പ്രോഗ്രാം കൺവീനർ സലിം എം.എൻ, വനിതാവേദി ചെയർപേഴ്സൺ ലീന സാബു, ജനറൽ കൺവീനർ സജിജ മഹേഷ്, അവാർഡ് കമ്മിറ്റി കൺവീനർ വിജയേഷ്, മീഡിയ കൺവീനർ ഹരിപ്രസാദ് എന്നിവര്‍ പത്രസമ്മേളനത്തിൽ പങ്കെടുത്തു.