മാഡ്രിഡ്: മികച്ച ജയം പ്രതീക്ഷിച്ച സ്പാനിഷ് ചാമ്പ്യന്‍ ക്ലബ്ബിന് കനത്ത നിരാശ സമ്മാനിച്ച് സ്ലാവിയ പ്രാഗ് ജയത്തിന് സമാനമായ സമനില നേടി. ഗ്രൂപ്പ് എഫിലെ ടീമുകള്‍ തമ്മിലുള്ള മത്സരത്തില്‍ ഇരുടീമുകളും പരസ്പരം ഗോളടിക്കാതെ പിരിയുകയായിരുന്നു.
കളിയിലുടനീളം പന്ത് കൈവശം വച്ചിട്ടും മെസ്സിയുടെ നിരയ്ക്ക് ഗോളടിക്കാനായില്ല. മികച്ച പ്രതിരോധം സൃഷ്ടിച്ച് കളിച്ച പ്രാഗ് ഒരു തവണപോലും അപകടകരമായ ടാക്ലിംഗ് നടത്തിയില്ല. എന്നാല്‍ ഫൗളുകള്‍ കാണിച്ചതിന് പ്രാഗിന്റെ 5 പേര്‍ക്കും ബാഴ്സയുടെ 3 പേര്‍ക്കും മഞ്ഞകാര്‍ഡ് കാണേണ്ടിവന്നു.
ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേയ്ക്കും പന്തുകളുമായി നീങ്ങിയ ബാഴ്സ താരങ്ങള്‍ 648 പാസ്സുകളാണ് നടത്തിയത്. ലക്ഷ്യത്തിലേക്ക് 6 തവണ ഷോട്ടുകളുതിര്‍ത്തെങ്കിലും ഒന്നുപോലും വലയിലെത്തിയില്ല.ബാഴ്സയ്ക്ക്് ലഭിച്ച 6 ഉം പ്രാഗിന് ലഭിച്ച 9 ഉം കോര്‍ണറുകളും ഇരുടീമുകള്‍ക്കും ഗോളാക്കിമാറ്റാനായില്ല. കളി സമനിലയിലായതോടെ എഫ് ഗ്രൂപ്പില്‍ ബാഴ്സലോണ നാലുകളികളില്‍ നിന്ന് 2 ജയവും 2 സമനിലയുമായി 8 പോയിന്റിലൊതുങ്ങി. ഗ്രൂപ്പില്‍ അവസാനക്കാരായ പ്രാഗിന് രണ്ടു തോല്‍വിയും രണ്ടു സമനിലയും വഴി ആകെ രണ്ടു പോയിന്റുകള്‍ മാത്രമാണുള്ളത്.