കുവൈറ്റ് സിറ്റി – കുവൈറ്റ് മലയാളീസ് അസോസിയേഷൻ & കൾച്ചറൽ ഓർഗനൈസേഷൻ (മാക്കോ) യുടെ നേതൃത്വത്തിൽ ഓണം ഈദ് ആഘോഷം ചിങ്ങോത്സവം -2019 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയ ആഡിറ്റോറിയത്തിൽ നടന്ന പരിപാടി ലോക കേരളസഭാംഗം ബാബു ഫ്രാൻസീസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു.
വൈസ് പ്രസിഡണ്ട് ഷാജഹാൻ പട്ടാഴി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ചെയർപേഴ്സൺ സുജാത ഹരിദാസ് സ്വാഗതം ആശംസിച്ചു. സലിം രാജ് , സക്കീർ പുത്തൻ പാലത്ത് , പി ജി ബിനു, പി എം നായർ, അനിൽ ആനാട് തുടങ്ങിയവര്‍ സംസാരിച്ചു. ട്രഷറർ സുഗതൻ നന്ദി അറിയിച്ചു. തുടര്‍ന്ന് അംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അരങ്ങേറി.