ഫൂഷു: ഇന്ത്യന്‍ പുരുഷ ടീം ചൈനാ ഓപ്പണ്‍ ബാഡ്മിന്റണില്‍ സെമിഫൈനലിലെത്തി. കഴിഞ്ഞ തവണത്തെ ലോക ചാമ്പ്യന്മാരായ ചൈനയുടെ ലീ ജുന് ഹൂയി- ലിയൂ യൂ ചെന്‍ സഖ്യത്തെയാണ് 21-19, 21-15 എന്ന നിലയില്‍ തോല്്പിച്ചത്.
സെമി ഫൈനലില്‍ ഇന്തോനേഷ്യയുടെ ലോക ഒന്നാം നമ്പര്‍ ജോഡികളായ കെവിന് സഞ്ജയ സുഖാമുലീജോ- മാര്‍ക്കസ് ഫെര്‍ണാല്‍ഡി ഗിഡിയോണിനെയാണ് ഇന്ത്യന്‍ നിര നേരിടാന്‍ പോകുന്നത്.
കഴിഞ്ഞ ഫ്രഞ്ച് ഓപ്പണില്‍ ഇതേ ജോഡികളോടാണ് ഇന്ത്യന്‍ നിര തോറ്റത്. ഇന്ന് നടക്കുന്ന സെമിയില്‍ ജയിച്ച് ഫൈനലിലെത്തിയാല്‍ അത് ഒരു മധുര പ്രതികാരമാകും. തുടര്‍ച്ചയായി രണ്ടാം തവണയാണ് ചൈനാ സഖ്യത്തെ ഇന്ത്യ തകര്‍ത്തത്. 43 മിനിറ്റുകള്‍ നീണ്ട മത്സരത്തിനൊടുവിലാണ് ഇന്ത്യന്‍ നിര ജയിച്ചത്.