തിരുവനന്തപുരം: അയോദ്ധ്യാ കേസിലെ ചരിത്ര വിധി അംഗീകരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. രാജ്യത്തെ പരമോന്നത നീതി പീഠമാണ് അയോദ്ധ്യാ വിധി പുറപ്പെടുവിച്ചത്. വിധി അംഗീകരിക്കാനും നടപ്പിലാക്കാനും എല്ലാവര്ക്കും ഉത്തരവാദിത്വവും ബാധ്യതയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അയോദ്ധ്യാ കേസില്‍ സുപ്രീം കോടതിയില്‍ നിന്നുണ്ടായ അന്തിമ തീര്‍പ്പ് അംഗീകരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു. തര്‍ക്കത്തിന് നിയമപരമായ തീര്‍പ്പാണ് സുപ്രീം കോടതിയില്‍ നിന്നുണ്ടായത്. അതിനെ സംയമനത്തോടെ ഉള്‍ക്കൊള്ളാന്‍ എല്ലാവരും തയ്യാറാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.