കോഴിക്കോട്: തമിഴ്നാടിനെ തകര്‍ത്ത് സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍ കടന്ന് കേരളം. എതിരില്ലാത്ത 6 ഗോളുകള്‍ക്കാണ് കേരളം തമിഴ്നാടിനെ തകര്‍ത്തത്. ഇതോടെ കേരളം വീണ്ടും സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിന് യോഗ്യത നേടി.
മത്സരം പൂര്‍ണ്ണമായും കേരളത്തിന്റെ കൈയ്യിലായിരുന്നു. ആദ്യ പകുതിയില്‍ തന്നെ വിജയമുറപ്പിക്കുന്ന തരത്തിലുള്ള പ്രകടനമാണ് കേരളം പുറത്തെടുത്തത്. ഫൈനലിന് സമനില മാത്രം മതിയായിരുന്നെങ്കിലും കേരളം ആധികാരികമായ കളിയാണ് പുറത്തെടുത്തത്. ആദ്യ പകുതിയില്‍ തന്നെ മൂന്ന് ഗോളുകളും പിറന്നിരുന്നു.
24ാം മിനിട്ടിലാണ് കേരളം ഗോള്‍വേട്ട തുടങ്ങിയത്. മൂന്ന് പ്രതിരോധനിരക്കാരെ മറികടന്ന് ജിജോ നല്കിയ പാസില്‍ നിന്ന് വിഷ്ണുവാണ് ആദ്യ ഗോള്‍ സ്വന്തമാക്കിയത്. 33ാം മിനിട്ടിലും 45ാം മിനിട്ടിലും ജിതിന് കേരളത്തിന്റെ ലീഡുയര്‍ത്തി. 83ാം മിനിട്ടില്‍ മൗസുഫും അധികസമയത്തിന്റെ രണ്ടാം മിനിട്ടില്‍ ജിജോയും നാലാം മിനിട്ടില്‍ എമിലും ഗോള്‍ നേടിയതോടെ കേരളം ആധികാരിക വിജയം സ്വന്തമാക്കി.