കുമ്പള: നബിദിന ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കാസര്‍കോട് പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞയ്ക്ക് നാളെ ഒരു ദിവസം ഇളവ്. ജില്ലയിലെ അഞ്ച് പോലീസ് സ്റ്റേഷന് പരിധിയില്‍ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞയ്ക്കാണ് ഇളവ് നല്‍കിയത്. നബിദിന അപേക്ഷകള്‍ പരിഗണിച്ചാണ് ഒരു ദിവസത്തേയ്ക്ക് ഇളവ് പ്രഖ്യാപിച്ചത്.
നാളെ രാവിലെ എട്ട് മണിമുതല്‍ ഉച്ചയ്ക്ക് 12 മണിവരെയാണ് ഇളവ്. കാല് നടയായുള്ള നബിദിന റാലി അനുവദിക്കുന്നതാണെന്ന് ജില്ലാ ഭരണ കൂടം വ്യക്തമാക്കി. പ്രസ്തുത റാലി വളരെ സമാധാന പരമായി നടത്തേണ്ടതാണ്. പ്രകോപനപരമായ പ്രസംഗങ്ങളോ മുദ്രവാക്യങ്ങളോ മുഴക്കുവാന്‍ പാടുള്ളതല്ല.
നബിദിന റാലിയോട് അനുബന്ധിച്ച് റാലിയില്‍ പങ്കെടുക്കുന്നവര്‍ ബൈക്ക്, കാര്‍ എന്നിവ ഉപയോഗിക്കാന്‍ പാടുള്ളതല്ല. നബിദിനറാലിയില്‍ പങ്കെടുക്കുന്ന പുരുഷന്മാര് മുഖം മറയ്ക്കുന്ന മാസ്ക് ഒഴിവാക്കേണ്ടതാണ്. എന്നിങ്ങനെയാണ് ജില്ലാ ഭരണ കൂടം മുന്നോട്ട് വെയ്ക്കുന്ന നിര്‍ദേശങ്ങള്‍.
അയോദ്ധ്യകേസില്‍ വിധിവരുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ കാസര്‍കോട് അഞ്ച് പോലീസ് സ്റ്റേഷന് പരിധിയില്‍ ഇന്നലെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.