ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആവേശപ്പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ലിവര്‍പൂളിന് വിജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ സിറ്റിയെ വീഴ്ത്തിയത്. ഇതോടെ പോയിന്റ് പട്ടികയില്‍ ലിവര്‍പൂള്‍ ബഹുദൂരം മുന്നിലെത്തി.
ആറാം മിനിട്ടില്‍ ഫാബിന്യോയിലൂടെ ലിവര്‍പൂള്‍ ലീഡുയര്‍ത്തി. തൊട്ടുപിന്നാലെ 13ാം മിനിട്ടില്‍ മുഹമ്മദ് സലായും ഗോള്‍ നേടിയതോടെ സിറ്റി പ്രതിരോധത്തിലായി. സ്വന്തം കാണികള്‍ക്ക് മുന്നില്‍ നടന്ന മത്സരത്തിന്റെ ആനുകൂല്യം പരമാവധി ഉപയോഗിച്ച ലിവര്‍പൂള്‍ ആദ്യ പകുതി അവസാനിക്കുമ്പോള്‍ 2-0ന് മുന്നിലായിരുന്നു.
രണ്ടാം പകുതിയിലൂം കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നില്ല. 51ാം മിനിട്ടില്‍ സാദിയോ മാനെ ലിവര്‍പൂളിന്റെ ലീഡ് വീണ്ടും ഉയര്‍ത്തി. ഇതോടെ സിറ്റി ആക്രമണം തുടങ്ങി. 78ാം മിനിട്ടില്‍ ബെര്‍ണാഡോ സില്‍വ സിറ്റിയുടെ ആശ്വാസ ഗോള്‍ നേടി. ഇതിനു പിന്നാലെ സിറ്റി മികച്ച രീതിയില്‍ പൊരുതിയെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു.
12 മത്സരങ്ങളില്‍ നിന്ന് 34 പോയിന്റുമായി ലിവര്‍പൂളാണ് ഒന്നാം സ്ഥാനത്ത്. 26 പോയിന്റുമായി ലെസ്റ്റര്‍ സിറ്റി രണ്ടാമതും 25 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി നാലാം സ്ഥാനത്തുമാണ്.