തിരുവനന്തപുരം: ഗതാഗതമന്ത്രി എകെ ശശീന്ദ്രന്റെ ഔദ്യോഗിക വാഹനം മൂന്ന് ബൈക്കുകള്‍ ഇടിച്ചിട്ടു. നിയന്ത്രണം വിട്ട മന്ത്രിയുടെ വാഹനം നിര്‍ത്തിയിട്ടിരുന്ന ബൈക്കുകളില്‍ ഇടിക്കുകയായിരുന്നു. നടുവണ്ണൂര്‍-ഇരിങ്ങത്ത് റോഡില്‍ ചാവട്ട് പള്ളിയ്ക്ക്, സമീപമായിരുന്നു അപകടം.
പള്ളിയില്‍ നബിദിന റാലിയില്‍ പങ്കെടുക്കാന്‍ എത്തിയവരുടെ ബൈക്കുകളിലാണ് മന്ത്രിയുടെ വാഹനം ഇടിച്ചത്. മന്ത്രി മണിയൂരിലേയ്ക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. പോലീസെത്തി മന്ത്രിയുടെ കാര്‍ സ്റ്റേഷനിലേയ്ക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് മന്ത്രി പോലീസ് വാഹനത്തിലാണ് യാത്ര തിരിച്ചത്.