മിലാന്: കളിക്കിടയില്‍ തന്നെ മാറ്റിയതില്‍ പ്രതിഷേധിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മൈതാനം വിട്ടു. ഇറ്റാലിയന്‍ ലീഗായ സീരി ഏയില്‍ എസി മിലാനെതിരെയാണ് യുവന്റസിന്റെ താരമായ ക്രിസ്റ്റിയാനോ പ്രതിഷേധിച്ചത്.
രണ്ടാം പകുതിയില്‍ 55-ാം മിനിറ്റിലാണ് ക്രിസ്റ്റ്യാനോയെ മാറ്റി പകരം പൗലോ ഡൈബാലയെ ഇറക്കിയത്. 77-ാം മിനിറ്റില്‍ പൗലോ യുവന്റസിനായി വിജയഗോളും നേടി. യുവന്റസിന്റെ പരിശീലകന് മൗറീസിയോ സാറിയാണ് ക്രിസ്റ്റിയാനോയെ മാറ്റിയത്. മിലാനിലെ പ്രസിദ്ധമായ അലയന്‍സ് സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്.
കഴിഞ്ഞ കളിയിലും ക്രിസ്റ്റ്യാനോക്ക് പകരം ആളെ ഇറക്കിയ സാറി ആരാകരെ ഞെട്ടിച്ചിരുന്നു.ചാമ്പ്യന്‍സി ലീഗില്‍ ലോക്കോമോട്ടീവിനെതിരെയായിരുന്നു ആ സംഭവം. ക്രിസ്റ്റിയാനോ അന്നും പ്രതിഷേധിച്ചിരുന്നു.