ന്യൂഡല്‍ഹി: 2023ലെ പുരുഷ ഹോക്കി ലോകകപ്പിന് ഇന്ത്യ വേദിയാവും. രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ എക്സിക്യൂട്ടീവ് ബോര്‍ഡാണ് ഇന്ത്യയെ ലോകകപ്പ് വേദിയായി തിരഞ്ഞെടുത്തത്. ഇതോടെ ആതിഥേയര്‍ എന്ന നിലയില്‍ ഇന്ത്യ ലോകകപ്പില്‍ സാന്നിധ്യം ഉറപ്പാക്കി.
2023 ജനുവരി 13 മുതല്‍ 29 വരെയാണ് ലോകകപ്പ് നടക്കുക. വന്‍കരകളിലെ ചാമ്പ്യന്മാരും ലോകകപ്പിന് നേരിട്ട് യോഗ്യത നേടും. മറ്റ് ടീമുകള്‍ യോഗ്യതാ മത്സരങ്ങള്‍ കളിച്ചാണ് ലോകകപ്പില്‍ എത്തുക. 2022ലെ വനിതാ ഹോക്കി ലോകകപ്പിന് സ്പെയ്നും നെതര്‍ലന്‍ഡ്സും സംയുക്ത വേദികളാകും. ജൂലൈ 1 മുതല്‍ 22 വരെയാണ് വനിതാ ഹോക്കി ലോകകപ്പ് നടക്കുക.
2023ലെ ഹോക്കി ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യയ്ക്ക് അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഇന്ത്യന്‍ ഹോക്കി പ്രസിഡന്റ് മുഹമ്മദ് മുസ്താഖ് അഹമ്മദ് പറഞ്ഞു. രണ്ടാം തവണയാണ് പുരുഷ ലോകകപ്പിന് ഇന്ത്യ വേദിയാകുന്നത്.