ലണ്ടന്‍: എടിപി സെമിഫൈനലില്‍ നൊവാക്ക് ജോക്കോവിച്ചിനെ അട്ടിമറിച്ച് ഓസ്ട്രേലിയയുടെ ഡോമിനിക് തീം ഫൈനലിലെത്തി. റോജര്‍ ഫെഡററാണ് ഫൈനലില്‍ തീമിന്റെ എതിരാളി. കനത്ത പോരാട്ടത്തിനൊടുവിലാണ് ജോക്കോവിച്ച് 6-7,6-3,7-6ന് അട്ടിമറിക്കപ്പെട്ടത്. ആദ്യമായാണ് തീം എടിപി ഫൈനലിലെത്തുന്നത്.
രണ്ടാം സെമിയില്‍ മാറ്റേയോ ബരേറ്റീനിയെയാണ് 7-6,6-3 ന് ഫെഡറര്‍ തോല്പിച്ചത്. ലണ്ടനിലെ എടിപി ഫൈനലുകളില്‍ മുന്‍പ് നാലുതവണ മാത്രമേ ഫെഡറര്‍ പരാജയപ്പെട്ടിട്ടുള്ളു. എതിരാളിയായി എത്തുന്ന ഡോമിനിക് തീം നിലവില്‍ ലോക നാലാം നമ്പര്‍ താരമാണ്.7 എടിപി കിരീടം നേടിയിട്ടുള്ള തീം മുന്‍പ് 24 തവണ ഫൈനലുകളില്‍ കളിച്ചിട്ടുമുണ്ട്.