ന്യൂഡല്ഹി: സുപ്രീം കോടതിയുടെ നാല്പത്തിയേഴാമത് ചീഫ് ജസ്റ്റിസായി എസ് എ ബോബ്ഡെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 9.30ന് രാഷ്ട്രപതി ഭവനില് നടക്കുന്ന ചടങ്ങില് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലികൊടുക്കും. സത്യപ്രതിജ്ഞയ്ക്ക് ശേഷം സുപ്രീംകോടതിയിലെത്തി ജഡ്റ്റിസ് ബോബ്ഡെ ചുമതലയേല്ക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര മന്ത്രിമാര്, സോണിയ ഗാന്ധി, സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാര് ഉള്പ്പെടെയുള്ള നേതാക്കള് ചടങ്ങില് പങ്കെടുക്കും.
2021 എപ്രില് 23 വരെയുള്ള 18 മാസമാണ് ബോബ്ഡെയുടെ കാലാവധി. 2013 ഏപ്രിലിലാണ് ജസ്റ്റിസ് ബോബ്ഡെ സുപ്രീംകോടതി ജഡ്ജിയായത്. നാഗ്പൂര് സ്വദേശിയായ ബോബ്ഡെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു.















