ലണ്ടന്‍: എടിപി കിരീടം സ്റ്റെഫാനോസ് സിറ്റ്‌സിപാസ്സിന് . ഡോമിനിക് തീമിനെ 6-7,6-2,7-6നാണ് തോല്‍പ്പിച്ചത്. എടിപി ചരിത്രത്തില്‍ കിരീടം നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമാണ് സിറ്റ്‌സിപാസ്സ്.
റൗണ്ട് റോബിന്‍ രീതിയില്‍ നടന്ന ടൂര്‍ണ്ണമെന്റില്‍ അവസാന സെറ്റ് ടൈബ്രേക്കറിലെത്തിയശേഷമാണ് ഗ്രീക്ക് താരം കിരീടം ചൂടിയത്. എടിപി കളിക്കളത്തില്‍ എന്നത്തേയും താരമായ റോജര്‍ ഫെഡററെ 6-3, 6-4ന് അട്ടിമറിച്ചാണ് സ്റ്റെഫാനോസ് ഫൈനലിലെത്തിയത്. ഫൈനലില്‍ പരാജയപ്പെട്ട ഓസ്‌ട്രേലിയന്‍ താരമായ ഡോമിനിക് തീം സിറ്റ്‌സിപാസ്സിനേക്കാള്‍ റാംങ്കിങ്ങില്‍ മുന്നിലാണ്.















