കുവൈറ്റ് സിറ്റി – കുവൈറ്റിലെ ആലുവ പ്രദേശവാസികളുടെ കൂട്ടായ്മ (KAPA) മെഹ്ബൂല ടാമറന്റ് ഹാളിൽ ഈദോണം ആഘോഷിച്ചു . ഫാദർ ജിജി മാത്യു, ആശിക ഫിറോസ് എന്നിവർ മുഖ്യ അതിഥികളായി പങ്കെടുത്ത സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡന്റ് സാലിഹ് അലി, സെക്രട്ടറി അബിൻ അഷ്റഫ്, മുഖ്യ രക്ഷാധികാരി റഹിം, പ്രോഗ്രാം കൺവീനർ ശിഹാബ് ആലുവ,നസീർ കളമശ്ശേരി എന്നിവർ സംസാരിച്ചു. തുടർന്ന് കാപ്പയുടെ അംഗങ്ങൾ അണിയിച്ചൊരുക്കിയ കല കായിക പരിപാടികളും അരങ്ങേറി.