ബെയ്ജിംഗും തകർക്കും ഇന്ത്യയുടെ ഈ മിസൈൽ , ഏതു വിധേനയും പ്രതിരോധിക്കണം , ചൈനയ്ക്ക് ചൈനീസ് മാദ്ധ്യമങ്ങൾ തന്നെ നൽകിയ മുന്നറിയിപ്പ്
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ബെയ്ജിംഗും തകർക്കും ഇന്ത്യയുടെ ഈ മിസൈൽ , ഏതു വിധേനയും പ്രതിരോധിക്കണം , ചൈനയ്‌ക്ക് ചൈനീസ് മാദ്ധ്യമങ്ങൾ തന്നെ നൽകിയ മുന്നറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2019, 05:57 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യ ഒരിക്കൽ മാത്രം തൊടുത്താൽ മതി പിന്നെ അതിനെ തടയാൻ പാകിസ്ഥാന്റെ ഒരു മിസൈലിനുമാവില്ല , അതാണ് ഇന്ത്യയുടെ അഗ്നി . 2018 ജനുവരിയിൽ ഇന്ത്യ അഗ്നി പരീക്ഷിച്ചതിനു പിന്നാലെ ഇറങ്ങിയ ചൈനീസ് മാദ്ധ്യമങ്ങളിൽ ഈ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണം വൻ വാർത്തയായിരുന്നു . ഒപ്പം അതിൽ മറ്റൊന്നു കൂടിയുണ്ടായിരുന്നു ചൈനയ്‌ക്കുള്ള ഒരു മുന്നറിയിപ്പ് . ഏതുവിധേനയും ഇന്ത്യയുടെ അഗ്നിയെ പ്രതിരോധിക്കാൻ ചൈന ശ്രമിക്കണമെന്നും, അഗ്നി–5 മിസൈൽ വലിയ വെല്ലുവിളിയാണെന്നും അവർ റിപ്പോർട്ട് ചെയ്തു .

അണ്വായുധം വഹിക്കാൻ ശേഷിയുള്ള അഗ്നി–5 ചൈനയുടെ സുരക്ഷയ്‌ക്ക് ഭീഷണിയാണ്. മിസൈലിനെ പ്രതിരോധിക്കാൻ വേണ്ട നടപടികൾ ചൈന സ്വീകരിക്കണമെന്ന് ഗ്ലോബൽ ടൈംസ് അടക്കം റിപ്പോർട്ട് ചെയ്തിരുന്നു . അതിന്റെ പ്രധാനകാരണം മറ്റൊന്നുമല്ല പരീക്ഷണം വിജയിച്ചതോടെ ഇന്ത്യ വൻതോതിൽ മിസൈൽ നിർമിക്കും. ഇത് ചൈനയ്‌ക്ക് വൻ ഭീഷണിയാകുമെന്നാണ് ചൈനീസ് മാദ്ധ്യമങ്ങളുടെ നിരീക്ഷണം .

5000 കിലോ മീറ്ററിലധികം പരിധിയുള്ള അഗ്നി–5ന് ചൈനയുടെ വടക്കേ ഭാഗങ്ങളിൽ വരെ ആക്രമണം നടത്താനാകും.ബെയ്ജിങ് അഗ്നി–5 ന്റെ പരിധിയിൽ വരുന്നതാണ്. ഇതിനു പുറമേ കാണുന്നപോലെയല്ല ഏറ്റവും വലിയ അണ്വായുധങ്ങൾ കൈവശമുള്ള രാജ്യമാണ് ഇന്ത്യയെന്നും ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു .

17 മീറ്റർ നീളവും 2 മീറ്റർ വ്യാസവും 50 ടണ്ണോളം ഭാരവുമുളള അഗ്നി-5 അയ്യായിരം കിലോമീറ്റർ ദൂരപരിധിയിൽ നാശം വിതയ്‌ക്കാൻ കഴിവുളളതാണ്. ഒരു ടണ്ണിലേറെ ഭാരമുളള ആണവപോർമുനകളെ വഹിക്കാൻ പര്യാപ്തമായ ഇതിൽ അഗ്നിയുടെ മുൻതലമുറ മിസൈലുകളിൽ നിന്നും വ്യത്യസ്തമായി വിവിധ ആധുനിക സാങ്കേതികവിദ്യകളും ഉൾക്കൊളളിച്ചിട്ടുണ്ട്.

വിപുലമായ ഗതിനിയന്ത്രണസംവിധാനവും, വളരെ ഉയർന്ന കൃതകൃത്യതയും അഗ്നി-5 ന്റെ പ്രത്യേകതയാണ്. കൃത്യമായ ലക്ഷ്യത്തിന്റെ ഏതാനും മീറ്ററുകൾക്കപ്പുറം ഇതിന്റെ ലക്ഷ്യം തെറ്റില്ലെന്നത് എടുത്തു പറയേണ്ട വസ്തുതയാണ്.ഒരിക്കല്‍ തൊടുത്താല്‍ പിടിച്ചു നിര്‍ത്താനാകാത്ത അഗ്നി മിസൈലുകള്‍ ചിന്തിക്കാനാകാത്ത വേഗത്തിലാണ് സഞ്ചരിക്കുന്നത്

ചൈനയുമായി മത്സരിക്കുന്നതിന് ഇന്ത്യ നിരവധി ആയുധങ്ങൾ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അണ്വായുധ നിർമാണത്തിൽ ഇന്ത്യ ഏറെ മുന്നിലാണ്. ആണവ നിർവ്യാപന കരാറിന് ഇന്ത്യ വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്.

അഗ്നി-1, അഗ്നി-2, എന്നീ മിസൈലുകളും ഇതിനകം തന്നെ ഇന്ത്യ സജ്ജമാക്കിയിട്ടുണ്ട്. പൃഥ്വി, ധനുഷ് എന്നീ മിസൈലുകളിൽ എസ്എഫ്സി ഇതിനകം തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം ചൈനയ്‌ക്ക് തന്നെയാണ് ഭീഷണി.മാത്രമല്ല ഇപ്പോൾ ഈ മിസൈലുകളുടെ എല്ലാം രാത്രികാല പരീക്ഷണങ്ങളും ഇന്ത്യ വിജയകരമായി നടത്തിക്കഴിഞ്ഞു .

Share910
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

ഉപരാഷ്‌ട്രപതിയുടെ കേരള സന്ദർശനം; ആറന്മുള ജലമേള മുതൽ ഓണാഘോഷ സമാപനം വരെ, രണ്ട് ദിവസത്തെ സന്ദർശനത്തിൽ തിരക്കിട്ട പരിപാടികൾ, നാളെ ലക്ഷദ്വീപ് സന്ദർശിച്ച് ഡൽഹിയിലേക്ക് മടക്കം

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies