ലണ്ടന്‍: ഫിഫാ ഫുട്‌ബോളിന്റെ ഹരം കൈക്കുള്ളിലൊതുങ്ങുമ്പോള്‍ ഇനി മുതല്‍ സുനില്‍ ഛേത്രിയും ഐ എസ് എല്ലും ഗെയിമിന്റെ ഭാഗമാകുന്നു. ഫിഫയുടെ ഫിഫ20 മൊബൈല്‍ ഗെയിമില്‍ ഏറ്റവും മൂല്യമുള്ള ഇന്ത്യന്‍ താരമായതിനാലാണ് സുനില്‍ ഛേത്രിക്ക് നറുക്ക് വീണത്.

ഇഎ ഗെയിംസ് എന്നറിയപ്പെടുന്ന ലോകഫുട്‌ബോളിന്റെ മുഴുവന്‍ ആവേശവും നിറയ്‌ക്കുന്ന ആനിമേഷന്‍ ഫുട്‌ബോള്‍ ഇഎ സ്‌പോര്‍ട്ട്‌സ് എന്ന കമ്പനിയാണ് നിര്‍മ്മിച്ച് വിതരണം ചെയ്യുന്നത്. പുതിയതാരങ്ങളെ കൂട്ടിച്ചേര്‍ക്കുന്നതിനപ്പുറം ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഫുട്‌ബോളിനുണ്ടായിക്കൊണ്ടിരിക്കുന്ന സ്വീകാര്യതയും കണക്കിലെടുത്താണ് ഐ എസ് എല്ലിലെ രണ്ടു താരങ്ങളെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിന്നുള്ള ഏക ഇന്ത്യന്‍ താരം സുനില്‍ ഛേത്രിയാണ്.

‘ ധാരാളം ആരാധകര്‍ ഐ എസ് എല്ലിനെക്കുറിച്ച് ചോദിച്ചിരുന്നു. ആ ആവേശം മനസ്സിലാക്കി ഇതാ ഞങ്ങള്‍ ഐഎസ്എല്ലിനേയും ലിഗാ ഐയേയും ഉള്‍പ്പെടുത്തുകയാണ്. ലോക ഫുട്‌ഹോളിലൂടെയുള്ള യാത്രയില്‍ 4 താരങ്ങള്‍ പുതിയതായി അണിനിരക്കുകയാണ്’ ഈഎ ട്വിറ്ററില്‍ കുറിച്ചു.















