മഹാരാഷ്‌ട്രയിൽ എൻസിപി പിന്തുണയോടെ ബിജെപി സർക്കാർ രൂപീകരിച്ചതോടെ സോഷ്യൽ മീഡിയയ്‌ക്ക് വിശ്രമമില്ല. ശിവസേനയെ പരിഹസിച്ചു കൊണ്ടുള്ള ട്രോളുകൾ കൊണ്ട് നിറയുകയാണ് നവമാദ്ധ്യമങ്ങൾ.
സാഗർ ഏലിയാസ് ജാക്കിയിലെ ‘നീ ചിന്തിച്ച് തീരുന്നിടത്ത്, ഞാൻ ചിന്തിച്ച് തുടങ്ങും’ എന്ന മോഹൻലാലിന്റെ പ്രശസ്തമായ പഞ്ച് ഡയലോഗും ലൂസിഫറിലെ ‘ഇത്രനാളും ഇപ്പുറത്ത് നിന്ന് ഒറ്റിയപ്പോൾ നിനക്ക് തോന്നിയില്ലേടേയ് അപ്പുറത്തും ഒരുത്തൻ കാണുമെന്ന്, ഒരു മര്യാദയൊക്കെ വേണ്ടേടേയ്’ എന്ന ബൈജുവിന്റെ ഡയലോഗുമൊക്കെയാണ് ട്രോളൻമാരുടെ പ്രധാന ആയുധങ്ങൾ.
ഇന്ന് ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലും ഇൻസ്റ്റഗ്രാമിലുമടക്കം കറങ്ങി നടന്ന ചില രസകരമായ ട്രോളുകൾ:-
















