മാഡ്രിഡ്: ഡേവിസ് കപ്പ് കിരീടം സ്വന്തം നാടിന് നേടിക്കൊടുത്ത് റാഫേല്‍ നദാല്‍ ചരിത്രം കുറിച്ചു. ഫൈനലില്‍ കാനഡയെ പരാജയപ്പെടുത്തിയാണ് നദാലും ടീമും വിജയികളായത്. അവസാന സിംഗിള്‍ മത്സരത്തില്‍ ഡെന്നിസ് ഷപലോവിനെയാണ് നദാല്‍ പരാജയപ്പെടുത്തിയത്.സ്‌ക്കോര്‍: 6-3,7-6(9-7). സ്‌പെയിനിന്റെ 6-ാംമത്തെ ഡേവിസ് കപ്പ് കിരീട നേട്ടമാണിത്.
പ്രൊഫഷണല്‍ മത്സരങ്ങളില്‍ തിളങ്ങുമ്പോഴും 2004മുതല്‍ രാജ്യത്തിനായി കളിക്കേണ്ട ടൂര്‍ണ്ണമെന്റില്‍ നദാല്‍ ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല. തുടര്‍ച്ചയായി 31 ഡേവിസ് കപ്പ് മത്സരങ്ങളിലാണ് നദാല്‍ തോല്‍വിയറിയാതെ മുന്നേറിയത്. നദാലിനൊപ്പം ബാറ്റിസ്റ്റ ആഗട്ടും അവസാന റൗണ്ടില്‍ ജയം നേടി. ഫെലിക്‌സ് ആഗറിനെയാണ് ആഗട്ട് 7-6(7-3),6-3ന് തോല്‍പ്പിച്ചത്.
ഈ മാസം 18 മുതലാണ് ഫൈനല്‍ റൗണ്ടുകള്‍ ആരംഭിച്ചത്. 2011 ലാണ് അവസാനമായി സ്‌പെയിന്‍ ഡേവിസ് കപ്പ് കിരീടം ചൂടിയത്. കഴിഞ്ഞ വര്‍ഷം ഫ്രാന്‍സിനോട് സെമിഫൈനലില്‍ സ്‌പെയിന്‍ അടിയറപറഞ്ഞിരുന്നു.















