ഇന്ത്യൻ സൂപ്പർ ലീഗിൽ ഇനിയുള്ളമത്സരങ്ങളിൽ തങ്ങൾ ശക്തമായി തിരിച്ചുവരുമെന്ന് കേരല ബ്ലാസ്റ്റേഴ്സ് യുവതാരം കെപി രാഹുൽ. ബ്ലാസ്റ്റേഴ്സിനെ പിന്തുണയ്ക്കുന്ന മുഴുവൻ ആരാധകർക്കും നന്ദി അറിയിക്കുന്നു. ഈ പിന്തുണ ഇനിയും ആവശ്യമാണെന്നും രാഹുൽ പറഞ്ർു.
ഒരു കളിക്കാരനെന്ന നിലയിലും ടീമിന്റെ ഭാഗമെന്ന നിലയിലും ഗെയിം നഷ്ടപ്പെടുന്നത് നിരാശകരമാണ്. കഴിഞ്ഞ മത്സരത്തിൽ ഞങ്ങൾക്ക് തിരുത്താനാകുമായിരുന്ന ഒരു ചെറിയ പിഴവ് സംഭവിച്ചു. പ്രധിരോധപരമായ സെറ്റ് പീസ്. അതിലെല്ലാം ഉപരിയായി ഞങ്ങൾ നന്നായി കളിച്ചു. കളിയിൽ ഞങ്ങൾക്കായിരുന്നു മുൻതൂക്കം. ഞങ്ങൾക്ക് തിരുത്താനാകുന്ന പിഴവുകൾ സംഭവിച്ചു.
ചെറുതായുള്ള വൈകിപ്പിക്കലുകൾ കളിയുടെ ഗതിയെ മാറ്റിമറിക്കും. അങ്ങനെയാണ് ബംഗളൂരുവിനെതിരെ ഞങ്ങൾക്ക് മൂന്നു പോയിന്റ് നഷ്ടപ്പെട്ടത്. ഒരു കളിക്കാരനെന്ന നിലയിലും ടീമെന്ന നിലയിലും ഞങ്ങൾക്ക് വിട്ടുകൊടുക്കാനാകില്ല. ഞങ്ങൾ വിട്ടുകൊടുക്കില്ല. കഠിനാധ്വാനം ചെയ്ത്, പൂർണ്ണ ആത്മവിശ്വാസത്തോടെ ഞങ്ങൾ മടങ്ങി വരും. ഞങ്ങൾ നന്നായി കളിക്കും. ഞങ്ങളിതു പരിഹരിക്കും.
ഞങ്ങളുടെ ഫാൻസിനെ ബഹുമാനിച്ചേ മതിയാകു. തീർച്ചയായും ഞാൻ കണ്ടത്തിലേറ്റവും മികച്ച ഫാൻസാണ് അവർ. അവർ പ്രതീക്ഷിക്കുന്നത് നൽകേണ്ടത് അത്യാവശ്യമാണ്. അവരൊരിക്കലും വിട്ടുകൊടുക്കാറില്ല. അതുകൊണ്ടാകാം ഈ നഷ്ടം മറികടന്നു ചിന്തിക്കാൻ ഞങ്ങൾ നിർബന്ധിതരാകുന്നത്. ഞാൻ ഫാൻസിനോട് നന്ദി പറയുന്നു. ഞങ്ങൾക്കൊപ്പം നിൽക്കണം. നിങ്ങളുടെ പ്രതീക്ഷകൾക്കുള്ള ഫലം ഞങ്ങൾ കണ്ടെത്തുമെന്നും രാഹുൽ പറഞ്ഞു.















