ഭീകരർക്കെതിരെ ഇന്ത്യയുടെ സ്പെഷ്യൽ ഫോഴ്സ് ; പാരായും മാർകോസും ഗരുഡും കശ്മീരിൽ
Sunday, June 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭീകരർക്കെതിരെ ഇന്ത്യയുടെ സ്പെഷ്യൽ ഫോഴ്സ് ; പാരായും മാർകോസും ഗരുഡും കശ്മീരിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2019, 08:31 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഭീകരവേട്ടക്ക് തയ്യാറായി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി കര, നാവിക, വ്യോമസേനകളെ താഴ്വരയില്‍ വിന്യസിച്ചു. മൂന്ന് സേനകളും സംയുക്തമായാണ് ഭീകരരെ നേരിടാന്‍ സജ്ജരായിരിക്കുന്നത്.

സൈന്യത്തിന്റെ പാരാ സ്പെഷ്യല്‍ ഫോഴ്സ്, നാവികസേനയുടെ മറൈന്‍ കമാന്‍ഡോസ് (മാർകോസ്), വ്യോമസേനയുടെ ഗരുഡ് സ്പെഷ്യല്‍ ഫോഴ്സ് എന്നിവരെയാണ് കശ്മീര്‍ താഴ്വരയില്‍ വിന്യസിച്ചിരിക്കുന്നത്. ഇവ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള സായുധ സേനയുടെ പ്രത്യേക ഓപ്പറേഷന്‍ ഡിവിഷന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കി.

ശ്രീനഗറിനു സമീപമുള്ള മേഖലയിലാണ് സേനകളെ വിന്യസിച്ചിരിക്കുന്നത്. നിലവില്‍ പാരാ സ്പെഷ്യല്‍ ഫോഴ്സിന്റെ വിന്യാസമാണ് പൂര്‍ത്തിയായിരിക്കുന്നത്. മറൈന്‍ കമാന്‍ഡോസ്, ഗരുഡ് സ്പെഷ്യല്‍ ഫോഴ്സ് എന്നിവയുടെ വിന്യാസം ഉടന്‍ തന്നെ പൂര്‍ത്തിയാകും. നിലവില്‍ മറൈന്‍ കമാന്‍ഡോസിന്റെയും ഗരുഡ് സ്പെഷ്യല്‍ ഫോഴ്സിന്റെയും പ്രത്യേക സംഘം താഴ്വരയിലുണ്ടെങ്കിലും ഇതാദ്യമായാണ് മൂന്ന് സേനകളെയും ഒരേ സമയം കശ്മീരില്‍ വിന്യസിക്കുന്നത്.

വ്യോമസേനയുടെ സ്‌പെഷ്യല്‍ ഫോഴ്‌സ് മുന്‍പ് കശ്മീര്‍ താഴ്‌വരയില്‍ വിജയകരമായ ഓപ്പറേഷന്‍ നടത്തിയിരുന്നു. ഓപ്പറേഷന്‍ റഖ് ഹജിനിലൂടെ ആറ് ഭീകരരെയാണ് വ്യോമസേന വധിച്ചത്. ഓപ്പറേഷന് നേതൃത്വം നല്‍കിയ ജെ.പി നിരാലക്ക് മരണാനന്തര ബഹുമതിയായ അശോക ചക്രം നല്‍കി രാജ്യം ആദരിച്ചിരുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ സംയുക്തമായി ഓപ്പറേഷന്‍ നടത്തുന്നതിന്റെ ഭാഗമായാണ് കശ്മീരില്‍ മൂന്ന് സേനകളെയും വിന്യസിച്ചിരിക്കുന്നത്.

ഭീകരര്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങള്‍ തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ സായുധ സേന ഇതിനോടകം പരിശീലനം നടത്തിക്കഴിഞ്ഞു. എക്‌സ് സ്‌മെല്ലിംഗ് ഫീല്‍ഡ് എന്ന രഹസ്യ നാമത്തില്‍ അറിയപ്പെടുന്ന കച്ച് മേഖലയിലും ഡിഎഎന്‍എക്‌സ്-2019 എന്ന രഹസ്യ നാമത്തില്‍ അറിയപ്പെടുന്ന ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ പ്രദേശത്തുമാണ് സേന പരിശീലനം നടത്തിയിരിക്കുന്നത്.

മറൈന്‍ കമാന്‍ഡോസ് വുളാര്‍ ലെയ്‌ക്കിനു സമീപവും ടീം ഗരുഡ് ഹജിനിലെ ലോലബ് മേഖലയിലുമാണ് പ്രവര്‍ത്തിക്കുന്നത്. മേജര്‍ ജനറല്‍ അശോക് ധിന്‍ഗ്രക്കാണ് സായുധ സേനകളുടെ മേല്‍നോട്ട ചുമതല.

https://www.youtube.com/watch?v=EwrQpEn8P2o&feature=youtu.be

Share907TweetSendShare

More News from this section

വെനസ്വേലൻ ആക്ടിംഗ് പ്രസിഡൻ്റ് ഡെൽസി എലോന റോഡ്രിഗസ് ഗോമസ് പ്രശാന്തി നിലയം സന്ദർശിച്ച് ശ്രീ സത്യസായി ബാബയ്‌ക്ക് പ്രണാമം അർപ്പിച്ചു

പശ്ചിമ ബംഗാളിൽ മദ്രസകളുടെ കണക്കെടുക്കാന്‍ സുവേന്ദു അധികാരി സർക്കാർ

ഡല്‍ഹി മാളവ്യനഗർ ഹോട്ടലിലെ തീപിടിത്തം: പാചകക്കാരന്‍ അറസ്റ്റില്‍

ചിറകൊടിഞ്ഞ് പാറ്റകൾ! ജന്തർമന്തർ പ്രതിഷേധത്തിൽ ആളില്ല, സിജെപിയുടെ അവകാശ വാദം പൊളിഞ്ഞു; ആകെ എത്തിയത് ജെഎൻയുവിലെ ഇടത്- ജിഹാദി സംഘടനകളുടെ പ്രവർത്തകർ

പ്രധാനമന്ത്രിയുടെ സമുദ്രമന്തൻ മിഷൻ വൻ വിജയം; അന്തമാൻ നിക്കോബാർ തീരത്ത് വൻ പ്രകൃതിവാതകശേഖരം

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

Latest News

സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ : ആരോഗ്യ മന്ത്രി കെ. മുരളീധരൻ

2026 ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ വുവുസേലകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഫിഫ

എം സി റോഡിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു: നിരവധി പേർക്ക് പരിക്ക്

കണ്ണീരിന്റെ ആഴം പഠിപ്പിച്ച നടൻ: മലയാളി ഉള്ളിടത്തോളം കാലം, നമ്മൾ ഉറക്കെ ചിരിക്കുന്ന ഓരോ നിമിഷത്തിലും ആ മുഖം നമ്മുടെ ഓർമകളിലേക്ക് ഓടിയെത്തും

ഹിന്ദി സംസാരിക്കുന്ന മൂന്നുപേർ വീടിന് പുറകുവശത്തെ ഗ്രില്ല് കുത്തി തുറന്ന് അകത്തു കടന്നു: ഗൃഹനാഥനെ കെട്ടിയിട്ട് 45 പവൻ സ്വർണം കവർന്നു

സമാധാനമായി പെന്‍ഷന്‍ വാങ്ങി ശിഷ്ടജീവിതം നയിക്കാന്‍ അനുവദിക്കില്ല; കോതമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഭീഷണി; അര്‍ജുന്‍ ആയങ്കിക്കെതിരെ കേസ്

“നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്”; വൈകാരിക അനുശോചനക്കുറിപ്പുമായി മമ്മൂട്ടി

‘രക്ഷാപ്രവര്‍ത്തനം’; പിണറായി വിജയന്റെ ഗണ്‍മാന്മാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies