കൊല്‍ക്കത്ത: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ ഏറ്റവും പുതിയ ട്വീറ്റിനു പിന്നാലെയാണ് ക്രിക്കറ്റ് ആരാധകര്‍. കാരണം മറ്റൊന്നുമല്ല, ഫിറ്റ്‌നസിന്റെ കാര്യത്തില്‍ തന്നേക്കാള്‍ കേമന്‍ ആരെന്ന് തുറന്നു സമ്മതിച്ചിരിക്കുകയാണ് കോഹ്‌ലി. ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായ രവീന്ദ്ര ജഡേജയെക്കുറിച്ചാണ് കോഹ്‌ലി വാചാലനായത്.
കൊല്‍ക്കത്തയില്‍ നടന്ന ആദ്യ പിങ്ക് ബോള്‍ മത്സരത്തിന് പിന്നാലെ ട്വീറ്റ് ചെയ്ത ചിത്രത്തിലാണ് ജഡേജയുടെ ഫിറ്റ്‌നസിനെ കോഹ്‌ലി പുകഴ്‌ത്തിയത്. ടീമിന്റെ പരിശീലന സെഷനുകള്‍ ആസ്വാദ്യകരമാണെന്നു പറഞ്ഞ കോഹ്‌ലി ഗ്രൂപ്പില്‍ ജഡേജയുണ്ടെങ്കില്‍ അവനെ ഓടിത്തോല്‍പ്പിക്കാനാകില്ലെന്നും കുറിച്ചു.
Love group conditioning sessions. And when Jaddu is in the group, it’s almost impossible to outrun him 😃👌. @RishabhPant17 @imjadeja pic.twitter.com/QMK4nysoFh
— Virat Kohli (@imVkohli) November 25, 2019
ജഡേജയോടൊപ്പം പരിശീലനം നടത്തുന്ന ചിത്രം പങ്കുവെച്ചാണ് കോഹ്‌ലി ഇക്കാര്യം വ്യക്തമാക്കിയത്. ഇവരോടൊപ്പം യുവതാരം റിഷഭ് പന്തിനെയും ചിത്രത്തില്‍ കാണാം. എന്നാല്‍ കോഹ്‌ലിയുടെ വാക്കുകള്‍ ഇരുവരുടെയും ആരാധകര്‍ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. കോഹ്‌ലിയുടെയും ജഡേജയുടെയും ഫിറ്റ്‌നസിന്റെ താരതമ്യമാണ് സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.















