മ്യൂണിച്ച്: ചാമ്പ്യന്‍സ് ലീഗിന്റെ അഞ്ചാം പാദമത്സരങ്ങള്‍ ഇന്നുമുതല്‍ ആരംഭിക്കും. രണ്ടു മത്സരങ്ങള്‍ ഇന്ന് രാത്രി നടക്കുമ്പോള്‍ പ്രമുഖടീമുകളടങ്ങുന്ന 8 മത്സരങ്ങള്‍ നാളെ പുലര്‍ച്ചെ അരങ്ങേറും. മറ്റ് 6 മത്സരങ്ങള്‍ വ്യാഴാഴ്ചയാണ് നടക്കുക. ഇന്ന് നടക്കുന്ന മത്സരങ്ങളില്‍ ലോകോമോട്ടീവ് മോസ്കോ, ബയറിനെ നേരിടുമ്പോള്‍ രണ്ടാം മത്സരത്തില്‍ ക്ലബ്ബ് ബ്രൂജി, ഗലാറ്റാസറയെ നേരിടും.
വമ്പന്മാര് ഇറങ്ങുന്ന മത്സരങ്ങള്‍ നാളെ പുലര്ച്ചെയാണാരംഭിക്കുക. റയലും, ടോട്ടനവും, മാഞ്ചസ്റ്റര്‍ സിറ്റിയും യുവന്റസും ബയേണും അറ്റ്ലാന്റയും കളത്തിലിറങ്ങും. വ്യാഴാഴ്ച ബാഴ്സലോണ, ഇന്റര്‍ മിലാന്,ലിവര്‍പ്പൂള്‍, നാപ്പോളി എന്നിവര്‍ക്കും മത്സരമുണ്ട്.
ഇന്ന് പുലര്‍ച്ചെ നടക്കുന്ന മത്സരങ്ങളില്‍ വമ്പന്മാരാണ് കൊമ്പുകോര്‍ക്കുന്നത്. റയല്‍ മാഡ്രിഡിനെതിരെ പിഎസ്ജി ഇറങ്ങുമ്പോള്‍, ടോട്ടനം ഒളിമ്പിയാക്കോസിനെയാണ് നേരിടുക. മാഞ്ചസ്റ്റര്‍ സിറ്റി ഷാക്തര്‍ ഡോണേസ്ക്കിനെതിരെയും യുവന്റസ് അത്ലറ്റികോ മാഡ്രിഡിനേയും ചെല്‍സി വലന്‍സിയയേയും നേരിടും. മറ്റ് മത്സരങ്ങളില്‍ ബയേണ്‍- ക്രവേനാ വെസ്ഡയേയും അത്ലാന്റ ഡൈനാമോ സാഗ്രേബിനേയും എതിരിടും. ലയണ്‍-സെനിത് മത്സരവും പുലര്‍ച്ചെയാണ് നടക്കുക.















