കുവൈറ്റ് സിറ്റി : എസ്എംസിഎ കുവൈറ്റിന്റെ ഒരു വർഷം നീളുന്ന രജതജൂബിലി ആഘോഷങ്ങൾക്ക് വെള്ളിയാഴ്ച ആരംഭിക്കും. കുവൈത്ത് സിറ്റി കത്തീഡ്രലിൽ വച്ചു സീറോ മലബാർ സഭാ കൂരിയ ബിഷപ്പ് അഭി. സെബാസ്ത്യൻ വാണിയപ്പുരക്കൽ പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ വ്യാഴാഴ്ച വൈകുന്നേരം എട്ടിനു അർപ്പിക്കപ്പെടുന്ന കൃതജ്ഞതാബലിയോടു കൂടെ ജൂബിലി പരിപാടികൾക്ക് തുടക്കം കുറിക്കും. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് അബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ അങ്കണത്തിൽ വച്ചു രജതജൂബിലി ആഘോഷങ്ങൾ ഒൗദ്യോഗികമായി ഉദ്ഘാടനം ചെയ്യും. കലാസന്ധ്യയും പരിപാടിയുടെ ഭാഗമായി നടക്കും.
എസ്എംസിഎ ഡയറക്ടറി, ജൂബിലി കാരുണ്യ ഭവന പദ്ധതി, ഗ്രാമങ്ങളെ ദത്തെടുക്കൽ, രക്ത ദാന ക്യാന്പയിൻ, കുട്ടികൾ – യുവജങ്ങൾ- വനിതകൾ , എന്നിവരുടെ ശാക്തീകരണത്തതിനായുള്ള വിവിധ പദ്ധതികൾ, കുവൈറ്റ് രാജ്യത്തോടുള്ള ആദരവും നന്ദിയും അറിയിക്കാനുള്ള പരിപാടികൾ, വിശ്വ – മാനവിക ദിനാചരണം, നസ്രാണി സംഗമം, കലാ കായിക പരിപാടികൾ അങ്ങനെ വിവിധ പരിപാടികൾ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.